Thursday, December 8, 2011

സ്ത്രീകള്‍ കൂടുതലായി ഉപയോഗിക്കരുതെന്ന് മതപണ്ഡിതന്‍

ലണ്ടന്‍: വാഴപ്പഴം വെള്ളരിക്ക എന്നിവ സ്ത്രീകള്‍ കൂടുതലായി ഉപയോഗിക്കരുതെന്ന് ഇസ്ലാമിക മതപണ്ഡിതന്‍. യൂറോപ്പില്‍ നിന്നുള്ള ഒരു മതപണ്ഡിതനാണ് ലൈംഗിക ചിന്തകളെ അകറ്റിനിര്‍ത്താനായി സ്ത്രീകള്‍ വാഴപ്പഴം വെള്ളരിക്ക എന്നിവയില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.


ഈ പണ്ഡിതന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവ്, പിതാവ് തുടങ്ങിയവര്‍ക്കൊപ്പം ഇരുന്ന് ഇത്തരം വസ്തുക്കള്‍ കഴിയ്ക്കുമ്പോള്‍ അത് മുറിച്ചുവേണം വിളമ്പാനെന്നും ഇദ്ദേഹം പറയുന്നു.

ഇവയ്ക്ക് പുരുഷ ലിംഗത്തോടുള്ള രൂപസാദൃശ്യം ചൂണ്ടിക്കാട്ടിയാണ് സ്ത്രീകള്‍ ഇവയില്‍ നിന്നകന്ന് നില്‍ക്കണമെന്ന് ഇദ്ദേഹം പറയുന്നത്. ഇവ കാണുമ്പോള്‍ സ്ത്രീകളില്‍ ലൈംഗിക വികാരമുണരുമെന്നും പണ്ഡിതന്‍ പറയുന്നു.

മാര്‍ക്കറ്റില്‍ പോയി ഇവ വാങ്ങുന്നതും വീട്ടില്‍ കൊണ്ടുവരുന്നതുമെല്ലാം സ്ത്രീകള്‍ക്ക് ദോഷം ചെയ്യും. ഇക്കാര്യം സ്ത്രീകള്‍ക്കും ദൈവത്തിനുമിടയിലുള്ള ഒന്നാണ്- ഇങ്ങനെ പോകുന്നു പണ്ഡിതന്റെ കണ്ടുപിടുത്തങ്ങള്‍.

കുടുംബാംഗങ്ങള്‍ക്ക് ഇവ രണ്ടും ഇഷ്ടമാണെങ്കില്‍ സ്ത്രീകള്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് അവ മുറിച്ച് നല്‍കുകയെന്ന ഉത്തരമാണ് ഇദ്ദേഹം നല്‍കിയിരിക്കുന്നത്.

എന്തായാലും ഷെയ്ഖിന്റെ ഈ കണ്ടുപിടുത്തങ്ങള്‍ ഓണ്‍ലൈനിലും മറ്റുമായി വലിയ പരിഹാസത്തിന് ഇടവരുത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ ഒട്ടേറെയാളുകളാണ് വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.

സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രേതം;കുട്ടികള്‍ ഭീതിയില്‍

ഹനോയ്: എത്രപുരോഗമിച്ചാലും ശാസ്ത്രവളര്‍ച്ച നേടിയാലും നമുക്ക് മാറ്റാനും മറക്കാനും കഴിയാത്ത ഒരു പാട് കാര്യങ്ങളുണ്ട്. അതിലൊന്നും ഇന്നും വ്യക്തമായ ചിത്രമില്ലാത്ത പ്രേതമെന്ന സങ്കല്‍പം. പ്രേതത്തെ ഭയപ്പെട്ട് വീടുവിടുന്നവരും നാടുവിടുന്നവരുമെല്ലാം എല്ലാ നാട്ടിലുമുണ്ട്. പ്രേതത്തെ തടയാന്‍ ദുര്‍മന്ത്രവാദം നടത്തുന്നവരും കുറവല്ല. പ്രേതത്തെ കണ്ട് പേടിച്ച് സമനിലതെറ്റിയവരും ബോധംകെട്ടുവീണവരും അതിലേറെയുണ്ട്.

ഇപ്പോള്‍ വിയറ്റ്‌നാമില്‍ ഒരു പ്രേതം വലിയ ശല്യമായി മാറിയിരിക്കുകയാണ്. ഒരു സ്‌കൂളിലാണ് പ്രേതം തമ്പടിച്ചിരിക്കുന്നത്. ഇതുകാരണം സ്‌കൂളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളുമെല്ലാം പേടിച്ചുവിറച്ച് കഴിയുകയാണ്. വിയറ്റ്‌നാമിലെ സന്‍ ഹുവാ പ്രവിശ്യയിലെ സന്‍ ഹുവാ എഥനിക് ബോര്‍ഡിങ് സ്‌കൂളില്‍ നവംബറിലാണ് പ്രേതബാധയുണ്ടായത്.

രാത്രി ഹോസ്റ്റലിലെ ടോയ്‌ലറ്റില്‍ പോയ ഒരു വിദ്യാര്‍ഥിയാണ് ആദ്യം പ്രേതത്തെ കണ്ടത്. ടോയ്‌ലറ്റില്‍ നിന്നും തിരിച്ചെത്തിയ കുട്ടി മറ്റാരെയോപോലെയാണത്രേ പെരുമാറിയത്. ആര്‍ക്കും മനസ്സിലാവാത്ത ഭാഷയില്‍ കുട്ടി എന്തെല്ലാമോ പറഞ്ഞു. ഇതോടെ സ്‌കൂളധികൃതര്‍ കെ പാ ഹോ ലുവാന്‍ എന്ന ഈ കുട്ടിയെ ആശുപത്രിയിലാക്കി.

താന്‍ ടോയ്‌ലറ്റില്‍ പ്രേതത്തെ കണ്ടു എന്നാണ് ബോധം നേരെയായപ്പോള്‍ ലുവോന്‍ ഡോക്ടറോട് പറഞ്ഞത്. ഈ സംഭവത്തിനു ശേഷം ഇവിടത്തെ 12 കുട്ടികള്‍ക്ക് കൂടി ലുവോന്റെ അതേ അനുഭവമുണ്ടായി. ഇതോടെ കളികാര്യമായി മാറുകയായിരുന്നു.

കുട്ടികളെല്ലാം പ്രേതത്തെ കണ്ട് പേടിച്ചതോടെ രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ആധിപിടിച്ചു. സ്‌കൂളില്‍ അധികൃതര്‍ പ്രേതത്തെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ്. ചില വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ മാറുകവരെ ചെയ്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനകളില്‍ കുട്ടികളില്‍ ചിലരില്‍ കാത്സ്യത്തിന്റെ കുറവല്ലാതെ മറ്റൊരു അസുഖവും കണ്ടെത്തിയിട്ടുമില്ല.

എന്തായാലും അന്വേഷണത്തില്‍ പ്രേതത്തിന് പിന്നിലെ രഹസ്യം കണ്ടെത്താന്‍ കഴിയുമെന്ന പ്രീതക്ഷയിലാണ് എല്ലാവരും.

പ്രതികാരം തീര്‍ക്കാനായി 13 കാരി കൂട്ടുകാരികളെ ലൈംഗികതൊഴിലാളികളാക്കി

ഹെനന്‍: പ്രതികാരം തീര്‍ക്കാനായി 13 കാരി കൂട്ടുകാരികളെ ലൈംഗികതൊഴിലാളികളാക്കി മാറ്റി. ചൈനയിലെ ഹെനന്‍ പ്രവിശ്യയിലാണ് സംഭവം. പോക്കറ്റ് മണിയ്ക്ക് വേണ്ടി 13കാരി ലൈംഗികതൊഴിലാളിയായി മാറുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി പഠനം നിര്‍ത്തിയിരുന്നു.

പെണ്‍കുട്ടിയുടെ വഴിവിട്ട സഞ്ചാരത്തെ കുറിച്ച് അറിയാമായിരുന്ന കൂട്ടുകാരികള്‍ അവളുടെ കാമുകനെ വിവരമറിയിച്ചു. കാമുകിയുടെ 'ജോലി' എന്താണെന്ന് മനസ്സിലാക്കിയ ഇയാള്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. കാമുകന്‍ തന്നെ വിട്ടു പോകാന്‍ കാരണം കൂട്ടുകാരികളാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി അവരോട് പ്രതികാരം വീട്ടാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ഇവള്‍ തന്റെ കൂട്ടുകാരികളായ മൂന്നു പെണ്‍കുട്ടികളെ ലൈംഗികതൊഴിലാളികളാക്കി മാറ്റാനുള്ള പദ്ധതി തയ്യാറാക്കി. ലൈംഗികതൊഴിലാളിയായി മാറിയില്ലെങ്കില്‍ കൊന്നു കളയുമെന്ന് മൂന്ന് പെണ്‍കുട്ടികളേയും 13കാരി ഭീഷണിപ്പെടുത്തി. തന്റെ കൂട്ടുകാരികളെ ഇവള്‍ മസാജ്പാര്‍ലറില്‍ എത്തിച്ചു.

എന്നാല്‍ മൂന്ന് കൂട്ടുകാരികളില്‍ രണ്ടു പേര്‍ തീരെ ചെറിയ കുട്ടികളായതിനാല്‍ പാര്‍ലര്‍ ഉടമ ഇവരെ തിരിച്ചയച്ചു. എന്നാല്‍ ശേഷിച്ച ഒരു കുട്ടിയെ പാര്‍ലറിലെത്തിയ രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. നാലു പെണ്‍കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

കൂട്ടുകാരികളെ ലൈംഗികവൃത്തിയ്ക്ക് പ്രേരിപ്പിച്ച കുറ്റത്തിന് 13കാരിയ്‌ക്കെതിരെ കേസുണ്ടെങ്കിലും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജയില്‍ ശിക്ഷ ലഭിയ്ക്കില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ സഹായിയായ ധന്‍ഡനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചതിനാണ് കേസ്.

വിദ്യ ബാലനെതിരെ ക്രിമിനല്‍ കേസ്


ഹൈദരാബാദ്: തിയറ്ററുകളിലെത്തിയിട്ടും ഡേര്‍ട്ടി പിക്ചിനെ വിവാദങ്ങള്‍ വിടാതെ പിന്‍തുടരുന്നു. സില്‍ക് സ്മിതയുടെ ജീവിതകഥ അടിസ്ഥാനമാക്കിയെടുത്ത ബോളിവുഡ് ചിത്രം ഡേര്‍ട്ടി പിക്ചറിലെ നായിക വിദ്യാ ബാലനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതാണ് ഇതില്‍ ഏറ്റവും പുതിയത്..

ഡേര്‍ട്ടി പിക്ചറിന്റെ പോസ്റ്ററുകളിലും പ്രമോകളിലും വിദ്യയുടെ 'അശ്ലീല ചിത്രങ്ങള്‍' പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്റെ പേരിലാണ് കോടതി ഉത്തരവ്. അഡ്വക്കേറ്റ് എസ്.കെ ആസാദ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച നംപള്ളി കോടതിയാണ് താരത്തിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡേര്‍ട്ടി പിക്ചറിന്റെ പോസ്റ്ററുകളും പരസ്യങ്ങളും നീക്കംചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും ഹോര്‍ഡിങുകളും ജനത്തെ വഴി തെറ്റിയ്ക്കുന്നതാണെന്നും സമൂഹത്തിന് ദോഷകരമാണെന്നും ഹര്‍ജിക്കാരന്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം ഒരാഴ്ചകൊണ്ട് 20 കോടി രൂപയാണ് നേടിയിരിക്കുന്നത്. സൂപ്പര്‍താരങ്ങളില്ലാത്ത ഒരു ചിത്രത്തിനു ഇത്രയും വലിയ തുക ആദ്യ ആഴ്ച തന്നെ ലഭിക്കുന്നത് ആദ്യമായാണ്.

Wednesday, December 7, 2011

ഭാര്യയെ ഗ്രൂപ്പ് സെക്സിന് പ്രേരിപ്പിച്ചു

ബാംഗ്ലൂര്‍: സുഹൃത്തുക്കള്‍ക്ക് തന്നെ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ടെക്കിയുടെ ഭാര്യ കോടതിയില്‍ ബാംഗ്ലൂരിലെ പ്രശസ്ത മള്‍ട്ടിനാഷണല്‍ കമ്പനിയിലെ എഞ്ചിനീയറായ ഭര്‍ത്താവിനെതിരെയാണ് 29കാരിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്.

പെട്ടെന്ന് പണമുണ്ടാക്കാനായി തന്റെ പതിനൊന്ന് സുഹൃത്തുക്കള്‍ക്ക് വഴങ്ങണമെന്നാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നതെന്ന് ഡെന്റിസ്റ്റായ ഇവര്‍ ആരോപിയ്ക്കുന്നു. സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വില്‍ക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചിരുന്നുവെന്നും ഇവരുടെ പരാതയിലുണ്ട്.
Read: In English
ഡിസംബര്‍ അഞ്ചിന് ലഭിച്ച പരാതിയില്‍മേല്‍ അന്വേഷണം നടത്താന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഭര്‍ത്താവിന് പലസ്ത്രീകളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ ചിത്രങ്ങള്‍ പക്കലുണ്ടെന്നും ഇവര്‍ ആരോപിയ്ക്കുന്നു. പരാതിയ്‌ക്കൊപ്പം ഈ ചിത്രങ്ങളും ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് അയച്ച ഇമെയിലിന്റെ കോപ്പികളും ഇവര്‍ നല്‍കിയിട്ടുണ്ട്.

ഫാഷന്‍ ഡിസൈനറെ പീഡിപ്പിച്ചു

ദില്ലി: ഇരുപത്തിമൂന്നുകാരിയായ ഫാഷന്‍ഡിസൈനറെ പരസ്യകമ്പനിയുടമയും സുഹൃത്തും ചേര്‍ന്ന് ഫ്ലാറ്റിനുള്ളില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. ഒരു പ്രൊജക്ടിനെ കുറിച്ച് സംസാരിയ്ക്കാനാണെന്നു പറഞ്ഞ് കമ്പനിയുടമ യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു.

ഡിഫെന്‍സ് കോളനി സ്വദേശിനിയായ യുവതി ഇയാളുടെ ഫ്ലാറ്റിലെത്തിയപ്പോള്‍ അവിടെ കമ്പനിയുടമയുടെ സുഹൃത്തും ഉണ്ടായിരുന്നു. തുടര്‍ന്ന് മൂവരും കുറച്ചു സമയം സംസാരിച്ചു.

എന്നാല്‍ ഈ പ്രൊജക്ട് ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് യുവതി അറിയിച്ചതോടെ ഇരുവരും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

എന്നാല്‍ യുവതി കള്ളം പറയുകയാണെന്നാണ് കമ്പനിയുടമയായ മുഹമ്മദ് റാഹിലും ഇയാളുടെ സുഹൃത്തും ആര്‍ട്ട് ഡയറക്ടറുമായ സുകാന്ദിന്റേയും വാദം. യുവതിയെ ഫ്ലാറ്റിലേയ്ക്ക് വിളിച്ച് വരുത്തിയത് പ്രൊജക്ടിന്റെ കാര്യം സംസാരിയ്ക്കാനായാണ്.

പിന്നീട് ഈ പ്രൊജക്ട് ഏറ്റെടുക്കണമെങ്കില്‍ കൂടുതല്‍ പണം വേണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തങ്ങള്‍ തയ്യാറാവാത്തതിനാലാണ് അവര്‍ ഇത്തരമൊരു ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്ന് ഇരുവരും പറയുന്നു. യുവതിയുടെ പരാതിപ്രകാരം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മാനന്തവാടി ടൗണില്‍ യുവതിയോട് അപമര്യാദയായി പെരുമാറി: മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

മാനന്തവാടി: മാനന്തവാടി ടൗണില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാട്ടുതറ സാഹിറാമന്‍സില്‍ വാജിദ്(36), അഷറഫ് മന്‍സില്‍ ഹമീദ്(21), കുഴിനിലം മുസല്യാര്‍ ഹൗസില്‍ നൗഷാദ്(35) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രണ്ടാം കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി എസ്‌ഐ: എം.കെ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ടാണ് ഇരുപത്തിമൂന്നുകാരിയായ യുവതിയോട് പച്ചക്കറിക്കട നടത്തുന്ന ഹമീദ് അപമര്യാദയായി പെരുമാറിയത്. യുവതി പ്രതികരിച്ചപ്പോള്‍ യുവതിയെ ഇയാള്‍ മര്‍ദിച്ചു. ഉടന്‍ തന്നെ പെണ്‍കുട്ടി പൊലീസിനെ വിളിച്ചു.

സ്ഥലത്തെത്തിയ പൊലീസ് സംഘം ഹമീദിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് വാജിദിനേയും നൗഷാദിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയോട് അപമര്യാദയായി പെരുമാറിയതിനും മര്‍ദിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

എരിതീയില്‍ എണ്ണയായി വീണയുടെ പുതിയ നഗ്നചിത്രം

Veena Malik
എഫ്എച്ച്എം മാഗസിന് വേണ്ടി നഗ്നയായി പോസ് ചെയ്തപ്പോള്‍ അതിത്ര പുലിവാലാകുമെന്ന് പാക് സുന്ദരി വീണ മാലിക്ക് കരുതിയിരിക്കില്ല. ചിത്രത്തെച്ചൊല്ലി വിവാദം കത്തിപ്പടര്‍ന്നതോടെ മാഗസിന്‍ കവര്‍ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന വാദവുമായി വീണ രംഗത്തെത്തി.

എന്നാലിപ്പോള്‍ വിവാദത്തിന് എരിവും പകര്‍ന്ന് വീണയുടെ പുതിയ അര്‍ദ്ധനഗ്നചിത്രം എഫ്എച്ച്എം മാഗസിന്‍ പുറത്തുവിട്ടിരിയ്ക്കുന്നു. മാഗസിന്റെ പുതിയ പതിപ്പിലാണ് വീണയുടെ അര്‍ദ്ധനഗ്നചിത്രം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

മാറിടങ്ങള്‍ വലതുകൈ കൊണ്ട് മറച്ച് മറുകയ്യില്‍ ഒരു ഗ്രനേഡ് പിടിച്ചിരിയ്ക്കുന്ന സ്റ്റൈലിലാണ് വീണ ഈ ചിത്രത്തിന് പോസ് ചെയ്തിരിയ്ക്കുന്നത്. നേരത്തെ വിവാദമായ ഐഎസ്‌ഐ ടാറ്റൂ ഈ ചിത്രത്തിലുമുണ്ട്. ഇതുമാത്രമല്ല ഐഎസ്‌ഐ കൈ ലോകം അവസാനിപ്പിയ്ക്കുമോയെന്ന പ്രകോപനപരമായ ചോദ്യവും മാഗസിന്റെ കവറിലുണ്ട്.

എഫ്എച്ച്എം ഇന്ത്യ എഡിറ്റര്‍ കബീര്‍ ശര്‍മ്മയ്ക്കും ഫോട്ടോഗ്രാഫര്‍ വിശാല്‍ സക്‌സേനയ്ക്കുമെതിരെ വീണ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാജനഗ്നചിത്രത്തിലൂടെ നേരിട്ട അപമാനത്തിന് 10 കോടി രൂപ നഷ്ടപരിഹാരമാണ് ഈ റിയാലിറ്റ ഷോ സ്റ്റാര്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

Sunday, November 20, 2011

ഈജിപ്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി 20കാരിയായ വിദ്യാര്‍ഥിനി തുണിയുരിഞ്ഞു.

കെയ്റോ: ഈജിപ്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി 20കാരിയായ വിദ്യാര്‍ഥിനി തുണിയുരിഞ്ഞു. ആലിയ മഗ്ദ എല്‍മാദി എന്ന ബിരുദ വിദ്യാര്‍ഥിനിയാണ് തന്റെ നഗ്നചിത്രങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് വിപ്ലവാനന്തര ഈജിപ്തില്‍ വിവാദതാരമായത്. സമൂഹത്തിലെ അക്രമങ്ങള്‍, വിവേചനം, ലൈംഗികപീഡനം, കാപട്യം തുടങ്ങിയവക്കെതിരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു എല്‍മാദിയുടെ പ്രതിഷേധം.


മാസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെ രാജ്യത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും ആലിയയുടെ നടപടിയെ യാഥാസ്ഥിതികരും ലിബിറല്‍ വിഭാഗവും ഒരുപോലെ എതിര്‍ക്കുകയാണ്. ഈ മാസം 28ന് നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ലിബിറല്‍ വിഭാഗവും എല്‍മാദിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


slideshowമുന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്കിന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച ജനാധിപത്യപ്രക്ഷോഭത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ഈജിപ്തിലെ മുഴുവന്‍ പാര്‍ട്ടികളും ഭരണംപിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. എല്‍മാദിയുടെ നഗ്നചിത്രങ്ങള്‍ രാജ്യത്തു വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.


മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ സ്ത്രീകള്‍ പര്‍ദയും മുഖാവരണവും ഇല്ലാതെ വീടിന് പുറത്തിറങ്ങാറില്ല. ഇങ്ങനെയൊരു സാമൂഹ്യസാഹചര്യം നിലനില്‍ക്കുന്ന രാജ്യത്താണ് ആലിയയുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിവാദത്തിലായിരിക്കുന്നത്.


ഫേസ്ബുക്കിലൂടെ വിപ്ലവം നടന്ന രാജ്യത്ത് ട്വിറ്ററിലൂടെയുള്ള ആലിയയുടെ വിപ്ലവം എത്രത്തോളം ചലനം സൃഷ്ടിയ്ക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. സംഭവം എല്ലാവരും എതിര്‍ക്കുന്നുണ്ടെങ്കിലും ഒരാഴ്ച കൊണ്ട് ആലിയയുടെ ബ്ലോഗിലെത്തിയത് 15 ലക്ഷം പേരാണ്.


ENGLISH




Egyptian blogger, Aliaa Magda Elmady who published a series of naked pictures of herself on Twitter in a protest against Islamic extremism, has sparked a heated debate on Twitter.
The hash tag #NudePhotoRevolutionarywent viral after Ahmed Awadalla, who works in the field of human rights, health, sexuality and gender tweeted: "@3awadalla: A feminist #Jan25 revolutionary posted her nude photo on the internet to express her freedom. I'm totally taken back by her bravery".
It referred to Aliaa Magda Elmahdy, 20, who posted in eight naked pictures on her blog with the aim to "screams against a society of violence, racism, sexism, sexual harassment and hypocrisy," as she wrote on Facebook.
Aliaa Magda Elmahdy, only 20 years old and a student at the American University of Cairo, defines herself as "Secular, Liberal, Feminist, Vegetarian, Individualist Egyptian". In a tweet, she said "I took my nude photo myself in my parent's home months before I met @Kareemamer [her boyfriend] and I'm atheist since I was 16".
"My view is that the veil is not a personal choice in Egypt, but the results of religious and social pressure," she said in Facebook. "The women with head veil that I know wear it because of their families or because they don't want to be beaten in the streets. I don't see why they always dictate to women, and not to men, what they should wear."
For this reason, Aliaa Elmahdy also supports a controversial Facebook event called "Men should wear the veil".

Friday, November 18, 2011

വിധുബാലയുടെ ഷോയ്‌ക്കെതിരെ പരാതി

കണ്ണൂര്‍: വിദ്യാര്‍ഥിനികളുടെ ഫോട്ടോ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ യുവാവ് കുടുങ്ങി. അഴീക്കോട് ലൈറ്റ്ഹൗസിന് സമീപത്തെ വെള്ളച്ചിപുരയില്‍ ജുബൈര്‍(22)ആണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുകയും തുടര്‍ന്ന് അവരുടെ ഫോട്ടോ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും.

പിന്നീട് ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ശേഷം പ്രതിയ്‌ക്കൊപ്പം നില്‍ക്കുന്ന തരത്തിലുള്ളതാക്കി മാറ്റും. പിന്നീട് ഈ ചിത്രം കാണിച്ച് ജുബൈര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കും. ഇത്തരത്തില്‍ ഇയാള്‍ മൂന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി 25 പവനോളം സ്വര്‍ണ്ണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ കാള്‍ടെക്‌സ് ജംങ്ഷനില്‍ വാഹനപരിശോധന നടത്തുന്നതിനിടെയിലാണ് ഇയാളെ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.