Thursday, December 8, 2011

പ്രതികാരം തീര്‍ക്കാനായി 13 കാരി കൂട്ടുകാരികളെ ലൈംഗികതൊഴിലാളികളാക്കി

ഹെനന്‍: പ്രതികാരം തീര്‍ക്കാനായി 13 കാരി കൂട്ടുകാരികളെ ലൈംഗികതൊഴിലാളികളാക്കി മാറ്റി. ചൈനയിലെ ഹെനന്‍ പ്രവിശ്യയിലാണ് സംഭവം. പോക്കറ്റ് മണിയ്ക്ക് വേണ്ടി 13കാരി ലൈംഗികതൊഴിലാളിയായി മാറുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി പഠനം നിര്‍ത്തിയിരുന്നു.

പെണ്‍കുട്ടിയുടെ വഴിവിട്ട സഞ്ചാരത്തെ കുറിച്ച് അറിയാമായിരുന്ന കൂട്ടുകാരികള്‍ അവളുടെ കാമുകനെ വിവരമറിയിച്ചു. കാമുകിയുടെ 'ജോലി' എന്താണെന്ന് മനസ്സിലാക്കിയ ഇയാള്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. കാമുകന്‍ തന്നെ വിട്ടു പോകാന്‍ കാരണം കൂട്ടുകാരികളാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി അവരോട് പ്രതികാരം വീട്ടാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ഇവള്‍ തന്റെ കൂട്ടുകാരികളായ മൂന്നു പെണ്‍കുട്ടികളെ ലൈംഗികതൊഴിലാളികളാക്കി മാറ്റാനുള്ള പദ്ധതി തയ്യാറാക്കി. ലൈംഗികതൊഴിലാളിയായി മാറിയില്ലെങ്കില്‍ കൊന്നു കളയുമെന്ന് മൂന്ന് പെണ്‍കുട്ടികളേയും 13കാരി ഭീഷണിപ്പെടുത്തി. തന്റെ കൂട്ടുകാരികളെ ഇവള്‍ മസാജ്പാര്‍ലറില്‍ എത്തിച്ചു.

എന്നാല്‍ മൂന്ന് കൂട്ടുകാരികളില്‍ രണ്ടു പേര്‍ തീരെ ചെറിയ കുട്ടികളായതിനാല്‍ പാര്‍ലര്‍ ഉടമ ഇവരെ തിരിച്ചയച്ചു. എന്നാല്‍ ശേഷിച്ച ഒരു കുട്ടിയെ പാര്‍ലറിലെത്തിയ രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. നാലു പെണ്‍കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

കൂട്ടുകാരികളെ ലൈംഗികവൃത്തിയ്ക്ക് പ്രേരിപ്പിച്ച കുറ്റത്തിന് 13കാരിയ്‌ക്കെതിരെ കേസുണ്ടെങ്കിലും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജയില്‍ ശിക്ഷ ലഭിയ്ക്കില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ സഹായിയായ ധന്‍ഡനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചതിനാണ് കേസ്.