എന്നാല്‍ തന്നെ തടഞ്ഞ പൊലീസുകാരെ യുവതി അസഭ്യം വിളിച്ചു. ഇവര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായി രക്ത പരിശോധന നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചു.
മദ്യപിച്ച് വാഹനമോടിച്ചു, രക്തപരിശോധനയ്ക്ക് വിസമ്മതിച്ചു, പൊലീസുകാരെ അസഭ്യം പറഞ്ഞു, അമിത വേഗതയില്‍ വാഹനമോടിച്ചു തുടങ്ങിയ വിവിധ കുറ്റങ്ങള്‍ക്ക് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.