Saturday, October 29, 2011

ബുദ്ധിമാന്ദ്യമുളള യുവതിയെ പീഡിപ്പിച്ചു: ഡ്രൈവര്‍ അറസ്‌റ്റില്‍

കോഴഞ്ചേരി: ബുദ്ധിമാന്ദ്യമുളള യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വഴിയില്‍ തളളിയ കേസില്‍ ടാക്‌സി ഡ്രൈവര്‍ അറസ്‌റ്റില്‍. കോഴഞ്ചേരി ഈസ്‌റ്റ് കാവില്‍ സാബു(44)വാണ്‌ അറസ്‌റ്റിലായത്‌. കോഴഞ്ചേരി ടൗണില്‍ തട്ടുകട നടത്തുന്ന വൃദ്ധനായ പിതാവിനെ സഹായിക്കാന്‍ നിന്ന പെണ്‍കുട്ടിയെയാണ്‌ തട്ടിക്കൊണ്ടു പോയത്‌. വ്യാഴാഴ്‌ച രാത്രി 10.30 ന്‌ ആയിരുന്നു സംഭവം.

പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: മദ്യപിച്ച ശേഷം തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ സാബു തന്ത്രപൂര്‍വം 22 വയസുളള യുവതിയെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. കുറെ നേരത്തിന്‌ ശേഷമാണ്‌ പിതാവ്‌ വിവരമറിഞ്ഞത്‌. കൂടെയുണ്ടായിരുന്നവരുടെ സഹായത്തോടെ പോലീസില്‍ വിവരം അറിയിച്ചു. ടൗണിലും പരിസരങ്ങളിലും തെരച്ചില്‍ നടത്തിയപ്പോള്‍ യുവതിയെ കോളജ്‌ റോഡില്‍ ഉപേക്ഷിച്ചതായി കണ്ടെത്തി. തുടര്‍ന്ന്‌ പ്രതിയെ വീട്ടില്‍ നിന്ന്‌ അറസ്‌റ്റു ചെയ്‌തു. യുവതിയെ വനിതാ സെല്ലിന്‌ കൈമാറി. സാബുവിനെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു.