Saturday, October 8, 2011
പ്രകൃതി വിരുദ്ധ പീഡനം: പ്രതിക്ക് ജാമ്യം
വൈപ്പിന്‍:മുരുക്കുംപാടത്ത് കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗീക പീഢനത്തിന് വിധേയമാക്കിയതിന് പോലീസ് അറസ്‌റ്റു ചെയ്‌ത പതിനേഴുകാരനായ സ്വകാര്യബസ് ജീവനക്കാരന് കൊച്ചി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചതെന്നാണ് പോലീസ് പറയുന്നത്. ഞാറക്കലില്‍ നിന്നും പുതുവൈപ്പ് ലൈറ്റ് ഹൗസ് വഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസിലെ ക്ലീനറാണ് പ്രതി. ഈ കേസിലെ രണ്ടാം പ്രതിയായ മുരുക്കുംപാടം സ്വദേശി ഇപ്പോഴും ഒളിവിലാണ്.കൂടാതെ പ്രതികളുമായി ബന്ധമുള്ള പല യുവാക്കളും സ്‌ഥലം വിട്ടതായാണ് സൂചന.മുരുക്കുംപാടം പടിഞ്ഞാറ് ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് വില്‌പന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നവരാണ് മുങ്ങിയിരിക്കുന്നവരില്‍ പലരും. ഇതേസമയം പുതുവൈപ്പ് ലൈറ്റ് ഹൗസ് വഴി സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യബസിലെ തൊഴിലാളിയല്ല പ്രതിയെന്ന് ബസുടമ അറിയിച്ചു.