വൈപ്പിന്‍: കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ പതിനേഴുകാരനായ സ്വകാര്യബസ് ജീവനക്കാരനെ അറസ്‌റ്റു ചെയ്‌തു. ഞാറക്കല്‍നിന്നും പുതുവൈപ്പ് ലൈറ്റ് ഹൗസുവഴി എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിലെ ക്ലീനറാണ് അറസ്‌റ്റിലായത്.
മുരുക്കുംപാടം സ്വദേശികളായ പത്തുവയസുള്ള ബാലികയും പതിനൊന്നു വയസുള്ള ബാലനുമാണ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയമായത്. നാലു മാസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം. റസിഡന്റ്‌സ് അസോസിയേഷനാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഞാറക്കല്‍ എസ്.ഐ .പി.ആര്‍. സുനു മുരുക്കുംപാടത്ത് കുട്ടികളുടെ വീട്ടിലെത്തി കുട്ടികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും മൊഴിയെടുത്ത ശേഷമാണ് ഇന്നലെ രാവിലെ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്.