Saturday, October 8, 2011

ഭാര്യയുടെ തല വെട്ടിയെടുത്ത്‌ റോഡിലൂടെ നടന്നു

ദര്‍ഭംഗ: സംശയരോഗം മൂലം ഒരാള്‍ ഭാര്യയെ തലയറുത്ത്‌ കൊലപ്പെടുത്തുകയും അറുത്തെടുത്ത തലയുമായി റോഡിലൂടെ നടക്കുകയും ചെയ്‌തത്‌ നാടിനെ നടുക്കി. ബീഹാറിലെ ദര്‍ഭംഗ ജില്ലയിലാണ്‌ സംഭവം നടന്നത്‌. ഭാര്യയ്‌ക്ക് അവിഹിത ബന്ധം ഉണ്ടെന്ന്‌ സംശയിച്ച ഹിര യാദവ്‌ എന്ന മുപ്പതുകാരനാണ്‌ റിന ദേവി എന്ന ഇരുപത്തിയഞ്ചുകാരിയെ അതിക്രൂരമായി വധിച്ചത്‌. ഇക്കഴിഞ്ഞ അഞ്ചിന്‌ ഇരുവരും തമ്മില്‍ നടന്ന വഴക്കാണ്‌ ഹീനമായ കൊലയില്‍ കലാശിച്ചത്‌.

കോപാക്രാന്തനായ ഹിര യാദവ്‌ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ഭാര്യയുടെ തല അറുത്തെടുക്കുകയായിരുന്നു. അറുത്തെടുത്ത തലയുമായി ഗ്രാമത്തിലൂടെ നടക്കുന്ന വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പോലീസെത്തി ഇയാളെ അറസ്‌റ്റുചെയ്യുകയായിരുന്നു. അറസ്‌റ്റ് ചെയ്യുന്ന സമയത്ത്‌ ഇയാള്‍ മനോരോഗിയെ പോലെയാണ്‌ പെരുമാറിയത്‌ എന്ന്‌ പോലീസ്‌ പറയുന്നു.

കൊലപതാകത്തിന്‌ ദൃക്‌സാക്ഷിയായിരുന്ന ഇവരുടെ ആറുവയസ്സുകാരനായ മകനെ പിന്നീട്‌ കാണാതായി. സംഭവത്തിനു ശേഷം ഇയാള്‍ കുട്ടിയെയും കൊലപ്പെടുത്തിയതാകാമെന്നാണ്‌ പോലീസ്‌ കരുതുന്നത്‌.