Saturday, October 8, 2011

അനാഥാലയങ്ങള്‍ക്ക്‌ ഒരു രൂപയ്‌ക്ക് ഗോതമ്പു നല്‍കും: മുഖ്യമന്ത്രി

തൃശൂര്‍: സംസ്‌ഥാനത്തെ അനാഥാലയങ്ങള്‍ക്ക്‌ കിലോയ്‌ക്ക് ഒരുരൂപാ നിരക്കില്‍ ഗോതമ്പും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തീരുമാനം ഉടനുണ്ടാകും. അനാഥാലയങ്ങള്‍ക്ക്‌ ഒരുരൂപാ നിരക്കില്‍ അരി നേരത്തേതന്നെ നല്‍കിത്തുടങ്ങിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഓര്‍ഫനേജ്‌ അസോസിയേഷന്‍ നാലാം സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.