Saturday, October 1, 2011

പയ്യന്നൂരില്‍ തുണിക്കടയില്‍ ഒളിക്യാമറ:തളിപ്പറമ്പ് സ്വദേശിയായ യുവാവ്‌ അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂരിലെ ഒരു ടെക്സ്റ്റയില്‍ ഷോപ്പിന്റെ ട്രയല്‍ റൂമില്‍ ഒളി ക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ കട അടിച്ചു തകര്‍ത്തു. കടയിലെത്തിയ ഒരു പെണ്‍കുട്ടി ട്രയല്‍ റൂമില്‍ ക്യാമറ വച്ചിട്ടുണ്ടെന്ന് പരാതിപ്പെട്ടു. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ കട അടിച്ചു തകര്‍ക്കുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് കടയിലെ ജീവനക്കാരന്‍ തളിപറമ്പ് സ്വദേശിയായ സുബൈറിനെ പോലിസ്‌ അറസ്റ്റുചെയ്തു.

കടയിലെ ഒരു സെയില്‍സ്മാനാണ് തന്റെ മൊബൈല്‍ ക്യാമറ ട്രയല്‍ റൂമില്‍ വച്ചതെന്നാണ് സൂചന. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം കോഴിക്കോട് നടന്നിരുന്നു. കോഴിക്കോട്ടെ ഒരു ഹോട്ടലിന്റെ ബാത്ത്‌റൂമില്‍ നിന്ന് ഹോട്ടല്‍ ജീവനക്കാരന്റെ മൊബൈല്‍ ക്യാമറ കണ്ടെടുത്ത സംഭവം വന്‍ വിവാദമായിരുന്നു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല.