Sunday, October 2, 2011

കോഴിക്കോട് അത്തോളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍

കോഴിക്കോട്: കോഴിക്കോട് അത്തോളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ തൊഴിലാളിയായ ഒരാളായ പോലീസ് കസ്റ്റഡിയിലെടുത്തു. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞായതിനാല്‍ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.