തിരുവനന്തപുരം: ആക്രമണത്തിനിരയായ വാളകം സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴിയില്‍ ദുരൂഹത. താന്‍ വാളകം വിട്ടെങ്ങും പോയിട്ടില്ലെന്നാണ് അധ്യാപകന്‍ മൊഴി നല്‍കിയിട്ടുള്ളത്. ജോത്സ്യനെ താന്‍ കണ്ടിട്ടില്ലെന്നും അധ്യാപകന്‍ പറഞ്ഞു. എന്നാല്‍ അധ്യാപകന്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നാണ് ജോത്സ്യന്‍ ചോദ്യം ചെയ്യലില്‍ അറിയിച്ചത്. തുടര്‍ന്ന് അധ്യാപകനെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനമായി.
തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുന്ന അധ്യാപകന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് മജിസ്‌ട്രേട്ട് എത്തി മൊഴിയെടുത്തത്. അമിതമായ ഡോസില്‍ വേദനസംഹാരികള്‍ നല്‍കിയതിനാല്‍ അധ്യാപകന്‍ അബോധാവസ്ഥയിലായിരുന്നു. വെള്ളിയാഴ്ചയും മൊഴി രേഖപ്പെടുത്താനായി മജിസ്‌ട്രേട്ട് ആശുപത്രിയില്‍ എത്തിയിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല.