Saturday, October 8, 2011

കൂത്തുപറമ്പ് വെടിവെയ്പ്പ്: തുടരന്വേഷണം ആവശ്യപ്പെട്ട് ജയരാജന്റെ കത്ത്‌

തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെയ്പ്പില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സി.പി.എം നേതാവ് എം.വി.ജയരാജന്‍ എം.എല്‍.എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് തുറന്ന കത്തയച്ചു. കൂത്തുപറമ്പ് വെടിവെയ്പിനെക്കുറിച്ച് കോണ്‍ഗ്രസ് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ജയരാജന്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കൂത്തുപറമ്പ് വെടിവെയ്പിന് പിന്നില്‍ കെ.സുധാകരനാണെന്ന് കഴിഞ്ഞ ദിവസം പി.രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. സംഭവദിവസം കൂത്തുപറമ്പിലേയ്ക്ക് അന്ന് മന്ത്രിയായിരുന്ന എം.വി.രാഘവനെ പോകാന്‍ പ്രേരിപ്പിച്ചത് കെ.സുധാകരനാണെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.