തിരുവനന്തപുരം: അധ്യാപകനായ കൃഷ്ണകുമാറിനെതിരെ നടന്ന വധശ്രമത്തെക്കുറിച്ചുള്ള അന്വേഷണം മുന്‍വിധിയില്ലാതെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തില്‍ മുന്‍വിധിയുണ്ട്. പോലീസിന്റെ ടാര്‍ജറ്റ് രാഷ്ട്രീയമല്ല, പ്രതികളാണ്. പൈശാചികമായ ഈ ആക്രമണത്തിന് കാരണക്കാരായവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
ഡിവൈ.എസ്.പി. നേരിട്ട് കേസ് അന്വേഷിക്കുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ മേല്‍നോട്ടം എസ്.പി.ക്കാണ്. തെളിവുകളില്ലാത്തതിനാല്‍ സമഗ്രമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ നടത്തുക. എല്ലാ സാധ്യതയും ആരാഞ്ഞായിരിക്കും അന്വേഷണം.
ഈ കേസുമായി ബന്ധപ്പെട്ട് ആര്‍.ബാലകൃഷ്ണപിള്ളയുടെയും ഗണേഷ്‌കുമാറിന്റെയും പേര് എങ്ങനെയാണ് ബന്ധപ്പെടുത്തുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ആരോപണങ്ങള്‍ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.