മുന്‍ മന്ത്രി ബാലകൃഷ്ണപിള്ള തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ഒരു മാസത്തിലേറെയായി ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. അധ്യാപകന്റെ ഭാര്യയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. അതില്‍ അധ്യാപകന്റെ ഭാര്യയ്ക്ക് അനുകൂലമായ വിധിയുണ്ടായി. ഇതിന്റെ ശത്രുതയാവാം സംഭവത്തിന് പിന്നില്‍. മന്ത്രി കെ.ബി. ഗണേഷ്‌കുമാറും പിതാവുമാണ് അക്രമം സംഘടിപ്പിച്ചതെന്നത് വ്യക്തമാണ്. യാതൊരു മനുഷ്യത്വവുമില്ലാത്ത ആളുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയാണ് അക്രമം നടത്തിയത്.
സ്‌കൂള്‍ മാനേജര്‍ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയാണ്. അദ്ദേഹത്തിന്റെ മകന്‍ കെ.ബി. ഗണേഷ് കുമാര്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമാണ്. നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ മന്ത്രി ഗണേഷ്‌കുമാര്‍ രാജിവെക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകനെ സന്ദര്‍ശിച്ചശേഷമാണ് വി.എസ്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.
പിള്ളയുടെ ഫോണ്‍ വിളി ചട്ടലംഘനമെന്ന് വി.എസ്.
തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ള മൊബൈല്‍ ഫോണിലൂടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം വെള്ളിയാഴ്ച്ച നിയമസഭയില്‍ ഉന്നയിക്കുമെന്നും വി.എസ്. വ്യക്തമാക്കി. ബാലകൃഷ്ണപിള്ള മാനേജരായ കൊട്ടാരക്കരയിലെ വാളകത്തെ സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിന് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിക്കാനാണ് പിള്ളയെ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹം കുറച്ചുനാളായി തിരുവനന്തപുരം കിംസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവിടേക്ക് ചില മാധ്യമപ്രവര്‍ത്തകര്‍ മൊബൈലില്‍ വിളിച്ച് സംസാരിച്ചതാണ് വി.എസിന്റെ വിമര്‍ശനത്തിന്റെ കാരണം.