| യോഗാചാര്യന്‍ ബാബാ രാംദേവിനെ വെറുതെ വിടാനില്ലെന്നാണ് സ്വയം പ്രഖ്യാപിത സെക്‌സ് ബോംബ് രാഖി സാവന്തിന്റെ നിലപാട്. ബോളിവുഡിലെ ഐറ്റംനര്‍ത്തികയായിരുന്ന അവര്‍ കല്യാണത്തിന്റെ പേരില്‍ നടത്തിയ റിയാലിറ്റി ഷോയുടെ പേരിലാണ് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത് . രാഖി ക സ്വയംവര്‍ എന്ന പരിപാടി ഹിറ്റായി. രാഖി വിവാഹവും കഴിച്ചു. ഭര്‍ത്താവിനെ അവര്‍ ഒറ്റദിവസം കൊണ്ട് തളളുകയും ചെയ്‌തു. ബാബാ രാംദേവ് കള്ളപ്പണത്തിനെതിരെ ഉപവാസം പ്രഖ്യാപിച്ചതോടെയാണ് രാഖിയുടെ ശ്രദ്ധയില്‍പ്പെട്ടത് . സ്വന്തം റിയാലിറ്റി ഷോയിലേക്ക് അവര്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്‌തു. അദ്ദേഹം അവരുടെ വാക്കുകള്‍ ശ്രദ്ധിക്കുക പോലും ചെയ്‌തില്ല. 'ബിഗ്‌ബോസ് ' എന്ന ടിവി പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ ബാബാ രാംദേവ് തന്നെ പ്രേമിക്കുമെന്നാണ് രാഖിയുടെ വിശ്വാസം. ഇടക്കാലത്ത് രാഹുല്‍ ഗാന്ധിയോടും രാഖിക്ക് പ്രേമം തോന്നിയിരുന്നു. എന്നാല്‍ ഈ ബാച്ചിലര്‍മാരുടെ അവഗണന രാഖിയെ ഒരു പാഠം പഠിപ്പിക്കുമോ? |