കൊച്ചി: ശ്രീലങ്ക സ്വദേശികളായ 37 പേരെ കോതമംഗലത്തുനിന്ന് ഇന്റലിജന്‍സ് ബ്യൂറോ പിടികൂടി. നാല് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെട്ടതാണ് സംഘം. തമിഴ്‌നാട്ടിലെ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നാണ് ഇവര്‍ കേരളത്തില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു.
കടല്‍മാര്‍ഗ്ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ കേരളത്തിലെത്തിയത്. മുനമ്പത്തുനിന്ന് ബോട്ട് വാങ്ങി അതില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇവരെ കളമശ്ശേരിയിലെ എ ആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുന്നു.
ശ്രീലങ്കയിലെ ജാഫ്‌ന സ്വദേശികളാണ് പിടിയിലായവരെല്ലാം. ആഴ്ചകളായി ഇവര്‍ കോതമംഗലത്തെ വീട്ടില്‍ താമസിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്.