Thursday, September 29, 2011

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 17കാരന്‍ അറസ്‌റ്റില്‍

വൈപ്പിന്‍ : നായരമ്പലത്ത്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. ഞാറക്കല്‍ ജയ്‌ഹിന്ദ്‌ മൈതാനിക്ക്‌ പടിഞ്ഞാറു താമസിക്കുന്ന ഞാവേലിത്തറ അനൂപാ(17) ണ്‌ അറസ്‌റ്റിലായത്‌.പെണ്‍കുട്ടി നേരത്തെ ജോലിചെയ്‌തിരുന്ന തുണിക്കടയില്‍ സെയില്‍സ്‌മാനായിരുന്നു ഇയാള്‍. ആ സമയത്തുളള പരിചയത്തെ തുടര്‍ന്നാണ്‌ പീഡനം നടന്നത്‌. ഇന്നലെ സി.ഐ.കെ.എം. സജീവനാണ്‌ അറസ്‌റ്റ്ചെയ്‌തത്‌. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക്‌ കോടതി ജാമ്യം നല്‍കി. ഇതോടെ ഈ കേസില്‍ അറസ്‌ററിലായവരുടെ എണ്ണം 22 ആയി.