Tuesday, August 23, 2011

കുരുന്നുകളെ റാഞ്ചാന്‍ ശോഭാ ജോണ്‍




ശോഭാ ജോണ്‍... തന്ത്രികേസിലെ വിവാദനായിക... ഇടത്തരം തരികിടവേലകളുമായി നടന്നിരുന്ന യുവതി. കൂട്ടിക്കൊടുപ്പും ചെറിയതോതില്‍ അനാശാസ്യപ്രവര്‍ത്തനവുമൊക്കെയുണ്ടെങ്കിലും ഇത്രയേറെ വിസ്‌തൃതമായിരിക്കും ശോഭാജോണിന്റെ സാമ്രാജ്യമെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പോലും കരുതിയിരുന്നില്ല. വരാപ്പുഴ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട്‌ അന്വേഷണം ഊര്‍ജ്‌ജിതമാക്കിയപ്പോഴാണ്‌ ദക്ഷിണേന്ത്യയിലെ പെണ്‍വാണിഭ സാമ്രാജ്യം നിയന്ത്രിക്കുന്ന അധോലോക രാജ്‌ഞിയെക്കുറിച്ച്‌ വ്യക്‌തമായത്‌. ഇതു വ്യക്‌തമായതോടെയാണ്‌ കോടതി കഴിഞ്ഞദിവസം ശോഭാജോണിനെതിരേ ശക്‌തമായ നടപടി സ്വീകരിക്കാന്‍ പോലീസിന്‌ കര്‍ശന നിര്‍ദേശം നല്‍കിയതും.

ഇപ്പോള്‍ പോലീസ്‌ നാലുപാടും പരക്കം പായുകയാണ്‌. നാലു സംസ്‌ഥാനങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്‌. എന്നാല്‍ ശോഭാജോണിന്റെ പൊടിപോലും കണ്ടുപിടിക്കാന്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. കാരണം വ്യക്‌തം. ശോഭാജോണിന്റെ ഉന്നതതല ബന്ധങ്ങള്‍ തന്നെ. പെണ്‍വാണിഭ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നത്‌ പോലീസ്‌ ഉദ്യോഗസ്‌ഥരും ഉന്നതതല അധികാരികളുമാകുമ്പോള്‍ ശോഭാജോണിനെ പോലുള്ളവര്‍ക്ക്‌ ഒളിയിടങ്ങള്‍ക്കായി ഏറെയൊന്നും പരതേണ്ടതുമില്ല.

ശബരിമല തന്ത്രിയെ പെണ്‍കേസില്‍ കുടുക്കി പണംകവര്‍ന്ന കേസിലാണ്‌ ശോഭാജോണ്‍ സംസ്‌ഥാനത്ത്‌ ചര്‍ച്ചചെയ്യപ്പെട്ടത്‌. ബ്ലാക്ക്‌മെയിലിംഗ്‌ തന്ത്രത്തിലൂടെ ഉന്നതതല ഉദ്യോഗസ്‌ഥരെ വരച്ചവരയില്‍നിര്‍ത്തുന്ന ശോഭാജോണിനെ പിന്നീട്‌ പരിചയപ്പെട്ടു. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ മാംസച്ചന്ത നിയന്ത്രിക്കുന്ന ശോഭാജോണിലേക്ക്‌ പരിചയം വഴിമാറി. മാംസച്ചന്തയില്‍ ശോഭാജോണിന്‌ പ്രിയം പറക്കമുറ്റാത്ത പെണ്‍കുട്ടികള്‍ തന്നെ. കാണാന്‍ കൊള്ളാവുന്ന- ദീര്‍ഘകാലം ഉപയോഗിക്കാവുന്ന പെണ്‍കുട്ടികളാണെന്ന്‌ തോന്നിയാല്‍ പൊന്നും വിലകൊടുത്ത്‌ ശോഭാജോണ്‍ വാങ്ങും. അതുകൊണ്ട്‌ തന്നെ ഒരു പെണ്‍കുട്ടി വലയില്‍ വീണുകഴിഞ്ഞാല്‍ ഇടനിലക്കാര്‍ ആദ്യം ബന്ധപ്പെടുന്നത്‌ ശോഭാജോണുമായിതന്നെ.

ബംഗളുരുവില്‍ ഇരുന്നാണ്‌ ശോഭാജോണ്‍ പെണ്‍വാണിഭം നിയന്ത്രിക്കുന്നത്‌. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടുമാണ്‌ സെന്ററുകള്‍. ഇവിടങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്താറുണ്ട്‌. പെണ്‍കുട്ടികള്‍ കാണാതെയാണ്‌ ഇവര്‍ അവരെ വിലയിരുത്തുന്നത്‌. റെയില്‍വേ സ്‌റ്റേഷന്‍ പോലുള്ള തിരക്കേറിയ സ്‌ഥലങ്ങളിലെത്തിയാണ്‌ ശോഭാജോണ്‍ പെണ്‍കുട്ടികളെ കാണുന്നത്‌. എന്നിട്ട്‌ വിലപറയും. ഒറ്റനോട്ടത്തില്‍തന്നെ മറ്റേത്‌ ഇടനിലക്കാരേക്കാളുംനന്നായി ശോഭാജോണിന്‌ പെണ്‍കുട്ടിയെ എത്രമാത്രം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന്‌ തിരിച്ചറിയാന്‍ കഴിയുമത്രെ. മാംസച്ചന്തയിലെ തഴക്കവും പഴക്കവും ചെന്ന കണക്കുകൂട്ടുകാരി...!

ഇരുനൂറോളം പേര്‍ പീഡിപ്പിച്ച പത്താംക്ലാസുകാരി പറവൂര്‍ പെണ്‍കുട്ടിയ്‌ക്കും ഇവര്‍ വിലപറഞ്ഞിരുന്നു. ഇടനിലക്കാരനായ ജോഷിയാണ്‌ ഈ പെണ്‍കുട്ടിയെ ശോഭാജോണിന്റെ അടുത്തെത്തിച്ചത്‌. തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍വച്ചാണ്‌ ജോഷി പെണ്‍കുട്ടിയെ ശോഭാജോണിന്‌ കാണിച്ചുകൊടുത്തത്‌. പെണ്‍കുട്ടിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടാതെ മാറിനിന്നാണ്‌ ശോഭാജോണ്‍ ഇവളെ കണ്ട്‌ വിലയിരുത്തിയത്‌. പെണ്‍കുട്ടിയുടെ മൊഴിയില്‍ ശോഭാജോണിനെ കണ്ട കാര്യം പറയുന്നില്ല. അതേസമയം, ഇടനിലക്കാരനായ ജോഷി പറവൂര്‍ പീഡനക്കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്ക്‌ മുന്നാകെ നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്‌തമാക്കുന്നുമുണ്ട.്‌ ഇതേതുടര്‍ന്ന്‌ പെണ്‍കുട്ടിയെ ശോഭാജോണിനു മുന്നില്‍ ഹാജരാക്കി തിരിച്ചറിയല്‍ നടത്താന്‍ അന്വേഷണ ഉദ്യോഗ്‌സഥര്‍ പദ്ധതിയിട്ടിരുന്നെങ്കിലും അപ്പോഴേക്കും വരാപ്പുഴ പീഡനക്കേസുമായി ബന്ധപ്പെട്ട ശോഭാജോണ്‍ ഒളിവില്‍ പോയിക്കഴിഞ്ഞിരുന്നു.

വിലപറഞ്ഞ്‌ സ്വന്തമാക്കികഴിഞ്ഞാല്‍ പിന്നെ പെണ്‍കുട്ടി ഇവര്‍ക്ക്‌ സ്വന്തമാണ്‌. പിന്നെ വില്‍പ്പനയും ഇടപാടുമൊക്കെ ശോഭാജോണ്‍ തന്നെയാണ്‌ നിയന്ത്രിക്കാറ്‌. ശോഭാജോണിന്‌ പെണ്‍കുട്ടിയെ കൈമാറാന്‍ ജോഷി തീരുമാനിച്ചെങ്കിലും അപ്പോഴേക്കും സംഭവം പുറത്തറിഞ്ഞതിനാല്‍ പെണ്‍കുട്ടി ശോഭാജോണിന്റെ സാമ്രാജ്യത്തില്‍ കുടുങ്ങാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയംതന്നെ പറവൂര്‍ പെണ്‍കുട്ടിയെ ശോഭാജോണ്‍ പലര്‍ക്കും കാഴ്‌ചവെച്ചിട്ടുണ്ടെന്ന്‌ പോലീസ്‌ സംശയിക്കുന്നു. പെണ്‍കുട്ടിയെ ബാംഗ്‌ളുരുവില്‍ എത്തിച്ചും പീഡിപ്പിച്ചിട്ടുണ്ടെന്ന കണ്ടെത്തലാണ്‌ ഇതിന്‌ കാരണം. പെണ്‍കുട്ടിയെ ബാംഗ്‌ളുരുവില്‍ എത്തിച്ചത്‌ മനീഷ്‌ എന്ന ഇടനിലക്കാരനാണ്‌. മനീഷ്‌ ശോഭാജോണിന്റെ കൂലിതൊഴിലാളിയാണെന്ന്‌ സംശയിക്കുന്നു. മനീഷിനെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്ക്‌ ഇത്രയും പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ഒളിവില്‍ കഴിയാന്‍ സാധിക്കുന്നതും ശോഭാജോണിന്റെ ഉന്നതതല ബന്ധം തന്നെയാണെന്ന്‌ കരുതുന്നു. ശോഭാജോണ്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും മുഖേനയാണ്‌ ബിസിനസ്‌ നിയന്ത്രിച്ചിരുന്നത്‌. പ്രമുഖരായിരുന്നു ഇവരുടെ ഇടപാടുകാരില്‍ ഏറേയും.

സ്‌കൂള്‍ കുട്ടികളിലാണ്‌ ശോഭാജോണിന്‌ കമ്പം. ചെറുപ്രായക്കാര്‍ക്കാണ്‌ പ്രിയംകൂടുതലെന്ന മാറിയ വാണിജ്യശാസ്‌ത്രം തന്നെ ഇതിനു കാരണം. തന്ത്രിയെ കുടുക്കാന്‍ ശോഭാജോണ്‍ ഉപയോഗിച്ചിരുന്നത്‌ യുവതിയെയായിരുന്നു. എന്നാല്‍, മാറിയ സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക്‌ ഇവര്‍ എത്തിച്ചുകൊടുക്കുന്നത്‌ കൊച്ചുകുട്ടികളെയാണ്‌. ഇത്തരം കുട്ടികളെ വലവീശിപിടിക്കാന്‍ ഏജന്റുമാരും സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. 'ഫ്രഷ്‌' ആയ കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഏജന്റുമാര്‍ക്ക്‌ ആകര്‍ഷക കമ്മീഷനുകളാണ്‌ ശോഭാജോണ്‍ അടക്കമുള്ള പെണ്‍വാണിഭ നടത്തിപ്പുകാര്‍ നല്‍കുന്നത്‌. കുട്ടികളെ ആവശ്യത്തിന്‌ ലഭ്യമായി തുടങ്ങിയതോടെ ആവശ്യക്കാരും കൂടി.

ഏത്‌ ഉത്‌പ്പന്നത്തിനാണോ ഡിമാന്റ്‌ കൂടുതലെന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിപണിമൂല്യവും. അതുകൊണ്ട്‌തന്നെ ഇത്തരം കുട്ടികളെ എന്തുവിലകൊടുത്തും സ്വന്തമാക്കുവാന്‍ ശോഭാജോണ്‍ ശ്രമിക്കുകയും ചെയ്‌തു. വരാപ്പുഴയില്‍ നിന്ന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത മംഗലാപുരം പെണ്‍കുട്ടിയെ ശോഭാജോണ്‍ സ്വന്തമാക്കിയത്‌ ലക്ഷം രൂപയ്‌ക്കാണ്‌. പലയിടങ്ങളിലായി പലര്‍ക്കായി കാഴ്‌ചവച്ച്‌ ശോഭാജോണ്‍ അതിന്റെ പതിന്മടങ്ങ്‌ സമ്പാദിക്കുകയും ചെയ്‌തു.

സഹകരിക്കാതിരുന്നാല്‍ പെണ്‍കുട്ടിക്ക്‌ ഏല്‍ക്കേണ്ടിവന്നത്‌ ക്രൂരമര്‍ദ്ദനമാണ്‌. മദ്യം ബലമായി വായില്‍ ഒഴിച്ച്‌ മത്ത്‌പിടിപ്പിച്ച ശേഷം പീഡനത്തിന്‌ വിധേയമാക്കിയതും പെണ്‍കുട്ടി പോലീസിനോട്‌ വിവരിച്ചിട്ടുണ്ട്‌. ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ ശോഭാജോണിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇപ്പോഴും അതിരഹസ്യമായി പീഡിപ്പിക്കപ്പെടുകയുമാകും.

സ്‌കൂള്‍ കുട്ടികളിലാണ്‌ ഇവര്‍ക്ക്‌ കമ്പം. ഏത്‌ ഉത്‌പ്പന്നത്തിനാണോ ഡിമാന്റ്‌ കൂടുതലെന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിപണിമൂല്യവും. അതുകൊണ്ട്‌തന്നെ ഇത്തരം കുട്ടികളെ എന്തുവിലകൊടുത്തും സ്വന്തമാക്കുവാന്‍ ശോഭാജോണ്‍ ശ്രമിക്കുകയും ചെയ്‌തു.

വരാപ്പുഴയില്‍ നിന്ന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത പെണ്‍കുട്ടിയെ ശോഭാജോണ്‍ സ്വന്തമാക്കിയത്‌ ലക്ഷം രൂപയ്‌ക്കാണെന്നത്‌ തന്നെ ഇതിന്‌ ഉദാഹരണം. പെണ്‍കുട്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണെന്ന്‌ പറഞ്ഞാലാണ്‌ മാസംചന്തയില്‍ ഡിമാന്റ്‌ കൂടുന്നത്‌. അതിന്‌ ചില പൊടിക്കൈകളും ഇവര്‍ പയറ്റാറുണ്ട്‌. ലക്ഷം രൂപകൊടുത്ത്‌ ശോഭാജോണ്‍ സ്വന്തമാക്കിയ പെണ്‍കുട്ടിയെ ആദ്യംചെയ്‌തത്‌ ബംഗളുരുവിലെ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. പഠിക്കാനുള്ള ആഗ്രഹം പെണ്‍കുട്ടിക്ക്‌ ഉണ്ടായിരുന്നെങ്കിലും സ്‌കൂളില്‍ ചേര്‍ക്കുകമാത്രമാണ്‌ ചെയ്‌തത്‌. പഠിക്കാന്‍ വിട്ടത്‌ ഏതാനും ദിവസങ്ങളില്‍ മാത്രം. ആവശ്യക്കാര്‍ക്ക്‌ മുന്നില്‍ സ്‌കൂള്‍ യൂണിഫോം ധരിപ്പിച്ചാണ്‌ എത്തിച്ചിരുന്നത്‌. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണെന്ന്‌ പറഞ്ഞ്‌ വിലപേശാനാണ്‌ ഇങ്ങനെ ചെയ്‌തതും. നാടുനീളെ പ്രചരിക്കുന്ന നീല ചിത്രങ്ങളിലും മറ്റും നമ്മള്‍ കാണുന്ന ദൃശ്യങ്ങളും സ്‌കൂള്‍ യൂണിഫോമിലുള്ള കുട്ടികളുടേതാവും. ഇന്റര്‍നെറ്റിലെ അശ്ലീല ചിത്രങ്ങളും ഇതിന്‌ സമാനമാണ്‌. എത്ര പ്രായമുള്ള കുട്ടിയാണെങ്കിലും സ്‌കൂള്‍ യൂണിഫോം ധരിപ്പിച്ച്‌ ചെുറപ്പമാക്കിയെടുക്കലാണ്‌ ഇവരുടെ മാര്‍ക്കറ്റിംഗ്‌ തന്ത്രം.

അതേസമയം പോലീസ്‌ വല്ല വിധേനയും പിടിച്ചാല്‍തന്നെ ജനനതിയ്യതി തിരുത്തിപറഞ്ഞ്‌ പ്രായപൂര്‍ത്തിയായതാണെന്ന്‌ തെറ്റിധരിപ്പിച്ച്‌ തടിയൂരിക്കോളണമെന്നും ശോഭാജോണ്‍ മര്‍ദനത്തിനിരയാക്കിയശേഷം പെണ്‍കുട്ടിയെ പറഞ്ഞുപഠിപ്പിച്ചിരുന്നു. പോലീസ്‌ പിടിച്ചാല്‍ പറയാനുള്ള പേരും പറഞ്ഞുകൊടുത്തിരുന്നു. ഏറെക്കാലം ബന്ദിയാക്കപ്പെടുന്ന വ്യക്‌തിയ്‌ക്ക് ബന്ദിയാക്കിയ വ്യക്‌തിയോട്‌ പ്രകടമാകുന്ന മാനസികാവസ്‌ഥമൂലം ഏതു കാര്യത്തിലും വിധേയത്വമുണ്ടാകും.

ഇതേപോലെ പോലീസ്‌ പിടിച്ചപ്പോഴും പെണ്‍കുട്ടി വയസും ജനനനതീയതിയും മാറ്റിപറഞ്ഞു. ഇതുമൂലം പെണ്‍കുട്ടിയുടെ പേരിലും പോലീസ്‌ കേസെടുത്തു. യഥാര്‍ത്ഥത്തില്‍ 1994 മെയ്‌ മാസമാണ്‌ പെണ്‍കുട്ടിയുടെ ജനനതിയ്യതി. എന്നാല്‍ പെണ്‍കുട്ടി ശോഭാജോണ്‍ പറഞ്ഞു പഠിപ്പിച്ച പ്രകാരം പോലീസിനോട്‌ 1992 മെയ്‌ മാസമെന്നാണ്‌ പറഞ്ഞത്‌. പെണ്‍കുട്ടിയുടെ വീട്ടിലും പഠിച്ച സ്‌കൂളും കണ്ട്‌ പിടിച്ച്‌ പോലീസ്‌ രജിസ്‌റ്റര്‍ തപ്പി പരിശോാധിച്ചപ്പോഴാണ്‌ യഥാര്‍ത്ഥ ജനനതിയ്യതി മനസിലാക്കിയത്‌. രമ്യ എന്ന വ്യാജ പേരായിരുന്നു പെണ്‍കുട്ടി തുടക്കത്തില്‍ പോലീസിനോട്‌ പറഞ്ഞിരുന്നത്‌. ഇതിനാല്‍തന്നെ മറ്റെല്ലാ കേസുകളിലും പീഡനത്തിനിരയായ പെണ്‍കുട്ടി സാക്ഷിയാണെങ്കില്‍ ഇവിടെ പ്രതിയായി. മുഖ്യപ്രതിയായ ശോഭാജോണ്‍ ഒളിവില്‍ വിലസുകയുമാണ്‌....

ഏജന്റമാര്‍ക്ക്‌ ആകര്‍ഷക കമ്മീഷനുകളാണ്‌ ശോഭാജോണ്‍ അടക്കമുള്ള പെണ്‍വാണിഭ നടത്തിപ്പുകാര്‍ നല്‍കുന്നത്‌. കാസര്‍കോഡ്‌ പട്ടല സ്വദേശിയായ പെണ്‍കുട്ടിയെ ഒരു ലക്ഷം രൂപയ്‌ക്കാണ്‌ ശോഭാജോണ്‍ വിലയ്‌ക്ക് വാങ്ങിയത്‌. ബാംഗ്‌ളുരുവിലെ സ്‌ഥിരം കേന്ദ്രത്തിലും കൊച്ചിയിലും തിരുവനന്തപുരത്തും വച്ചും പലര്‍ക്കായി കാഴ്‌ചവച്ച്‌ ലക്ഷങ്ങള്‍ ഇതിനകം തന്നെ ശോഭാജോണ്‍ സമ്പാദിച്ചുകഴിഞ്ഞിരുന്നു. വരാപ്പുഴയില്‍ പെണ്‍കുട്ടിയെ എത്തിച്ചത്‌ ശോഭാജോണിന്റെ ബിസിനസ്‌ പാര്‍ട്ട്‌ണറായ തിരുവനന്തപുരം സ്വദേശി റിട്ട. കേണല്‍ ജയരാജന്‍ നായര്‍ക്ക്‌ കാഴ്‌ചവയ്‌ക്കാനായിരുന്നു. കേണലിന്‌ കുട്ടി വഴങ്ങിയില്ലെങ്കില്‍ മര്‍ദ്ദിച്ച്‌ കാര്യം നടത്തിക്കാന്‍ നെയ്യാറ്റിന്‍കര സ്വദേശി ബിനില്‍കുമാറും എത്തിയിരുന്നു. ബിനില്‍ കുമാര്‍ ശോഭാജോണ്‍ ചരടുവലിച്ച തന്ത്രികേസിലും പ്രതിയാണ്‌. ശോഭാജോണ്‍ പെണ്‍വാണിഭ ശൃംഖല ശക്‌തമാക്കിയതോടെ ഇയാള്‍ ശോഭാജോണിന്റെ ഗുണ്ടയായി പ്രവര്‍ത്തിക്കുകയായിരുന്നു.

വരാപ്പുഴയിലെ ഒരു വീട്ടിലെത്തിച്ച്‌ പീഡനത്തിനായി വിധേയമാക്കിയപ്പോഴാണ്‌ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷിച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചത്‌. പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച്‌ മദ്യം കഴിപ്പിക്കുകയും ചെയ്‌തിരുന്നു. നാട്ടുകാര്‍ പിടികൂടിയ ദിവസം രാവിലെയാണ്‌ പെണ്‍കുട്ടിയെ വരാപ്പുഴയില്‍ എത്തിച്ചത്‌. വരാപ്പുഴയിലെ വീട്ടിലേക്കുള്ള വഴി ജയരാജന്‍ നായര്‍ക്ക്‌ അറിയില്ലായിരുന്നു. അതിനാല്‍ എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിയ ജയരാജന്‍ നായരെ ബിനില്‍കുമാറാണ്‌ വരാപ്പുഴയിലെ വീട്ടിലേക്ക്‌ കൂട്ടികൊണ്ടുവന്നത്‌. പെണ്‍കുട്ടി വഴങ്ങാതായപ്പോള്‍ നിര്‍ബന്ധിപ്പിച്ച്‌ മദ്യം നല്‍കിയാണ്‌ വശത്താക്കിയത്‌. തുടര്‍ന്ന്‌ ബിനില്‍കുമാറും ജയരാജന്‍ നായരും പെണ്‍കുട്ടിയെ വീട്ടിനകത്ത്‌ പൂട്ടിയിട്ട്‌ എറണാകുളത്തേക്ക്‌ പോവുകയായിരുന്നു. ഇതോടെ ടി.വിയുടെ സൗണ്ട്‌ കൂട്ടിയും ജനലിലൂടെ പുറത്തേക്ക്‌ നോക്കി ഉച്ചത്തില്‍ വിളിച്ചും പെണ്‍കുട്ടി ജനശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ക്ക്‌ സംശയമായി. അവര്‍ വീട്ടില്‍ വന്നുപോകുന്നവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. രാത്രി ഇവര്‍ ഇരുവരും വീണ്ടുമെത്തി പീഡനത്തിന്‌ മുതിര്‍ന്നപ്പോഴാണ്‌ നാട്ടുകാര്‍ ഇടപെട്ട്‌ പെണ്‍കുട്ടിയെ മോചിപ്പിച്ചത്‌.

അന്വേഷണത്തില്‍ പീന്നീട്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്‌റ്റിലായി. ശോഭാജോണിന്‌ പെണ്‍കുട്ടിയെ വിറ്റതിനും പീഡനത്തിന്‌ കൂട്ടുനിന്നതിനുമാണ്‌ പിതാവ്‌ ബദുഡുക്ക മാതൂര്‍ പടിലവില്ലത്ത്‌ അര്‍ജുനഗുളിക്കര വീട്ടില്‍ കൃഷ്‌ണഗുലാല്‍(57), ഭാര്യ സുന്ദരി എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കൃഷ്‌ണഗുലാല്‍ പെണ്‍കുട്ടിയുടെ രണ്ടാനച്‌ഛനാണ്‌. പിതാവിന്റെ മരണശേഷം സ്വന്തം അമ്മ തന്നെയാണ്‌ തിരുവനന്തപുരം പാറശാലയില്‍വച്ച്‌ പെണ്‍കുട്ടിയെ ശോഭാജോണിന്‌ കൈമാറിയത്‌. പെണ്‍കുട്ടിയുടെ സഹോദരിയും കാമുകനുമാണ്‌ പെണ്‍കുട്ടിയെ ആദ്യം മറ്റുള്ളവര്‍ക്ക്‌ കാഴ്‌ചവച്ചത്‌.