Tuesday, August 23, 2011

സലീനയുടെ അഴിമതി വിരുദ്ധ വിലാപം... നഗ്നയായി നൃത്തം ചവിട്ടുമെന്നാണ്‌




`I will strip if government doesn`t pass Anna`s bill`


ചില പ്രഖ്യാപനങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നും ഈ സിനിമാ താരങ്ങള്‍ തുണിയുരിയാന്‍ കാത്തു നില്‍ക്കുകയാണെന്ന്‌. മുന്‍പ്‌ ഇന്ത്യ ലോകകപ്പ്‌ നേടുകയാണെങ്കില്‍ തുണി ഉരിയുമെന്ന്‌ പ്രഖ്യാപിച്ച്‌ പൂനം പാണ്ഡേ ഒരു നടി രംഗത്തുവന്നിരുന്നു. ധോണിയും കൂട്ടരും ലോകകപ്പ്‌ നേടിയിട്ടും ആരും തുണിയിരിഞ്ഞ്‌ കണ്ടില്ല! ലോകകപ്പും കഴിഞ്ഞതോടെ പ്രഖ്യാപനം നടത്താന്‍ മാര്‍ഗമില്ലാതിരിക്കുകയായിരുന്നു. അപ്പോഴാണ്‌ ദേ ജന്‍ലോക്‌പാല്‍ ബില്‍ വരുന്നത്‌. എന്നാല്‍പ്പിന്നെ അതിന്റെ പേരിലാകട്ടെ പ്രഖ്യാപനം എന്നു കരുതി. ബോളിവുഡിലെ രണ്ടാം നിരയിലോ മൂന്നാം നിരയിലോ ഉള്ള നടി സലീന വാലി ഖാനാണ്‌ ലോക്‌പാലിന്റെ പേരില്‍ നഗ്നയാകുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

സലീന വെറുതേയങ്ങ്‌ നഗ്നയായി നില്‍ക്കുമെന്നൊന്നും ആരും കരുതേണ്ടതില്ല. നഗ്നയായി നൃത്തം ചവിട്ടുമെന്നാണ്‌ സലിനയുടെ പ്രഖ്യാപനം. വെറുതേ ചീപ്‌ പബ്ലിസിറ്റിക്കു വേണ്ടിയാണ്‌ താന്‍ തുണിയുരിയുന്നതെന്ന്‌ പറയുന്നവരോട്‌ സലീനയ്‌ക്ക് പറയാന്‍ വ്യക്‌തമായ മറുപടിയുണ്ട്‌.. മറ്റു മോഡലുകളെപ്പോലെ ഇത്തരത്തില്‍ പ്രസിദ്ധി നേടാനല്ല ഈ പരിപാടി. അഴിമതിയുടെ ദുരിതം നേരിട്ട്‌ അനുഭവിച്ചതിന്റെ വെളിച്ചത്തിലാണ്‌ ഈ പരിപാടിക്ക്‌ ഇറങ്ങുന്നത്‌. റേഷന്‍ കാര്‍ഡ്‌ കിട്ടാന്‍ വേണ്ടി 500 രൂപ കൈക്കൂലി കൊടുക്കേണ്ടിവന്ന തറവാട്ടിലെ അംഗമാണ്‌ ഞാന്‍... ഇങ്ങനെ പോകുന്നു സലീനയുടെ വിലാപം.

പാവങ്ങളുടെ പരാതി കേള്‍ക്കാന്‍ ഡല്‍ഹി പോലീസ്‌ തയാറാകുന്നില്ലെന്നും അവര്‍ പറയുന്നു. കൈക്കൂലിക്കെതിരേ മുന്‍പ്‌ താന്‍ നല്‍കിയ പരാതി അവര്‍ സ്വീകരിച്ചില്ലെന്നും സലീന വെളിപ്പെടുത്തു. ഇനിയുമുണ്ട്‌ സലീനയുടെ അഴിമതി വിരുദ്ധ വിലാപം... കൈക്കൂലി നല്‍കിയാല്‍ വ്യാജ രേഖകള്‍ കാട്ടിയാലും പാസ്‌പോര്‍ട്ട്‌ ലഭിക്കുന്ന നാടാണിത്‌. എന്നാല്‍ അവകാശപ്പെട്ടവര്‍ക്ക്‌ അത്‌ നിഷേധിക്കുകയും ചെയ്യും. കാരണം അവരുടെ പക്കല്‍ കൈക്കൂലി നല്‍കാന്‍ പണമുണ്ടാകില്ല.- സലീനയുടെ വിലാപങ്ങള്‍ നീളുന്നു. എന്നാല്‍ തുണിയരിഞ്ഞ്‌ നൃത്തം ചെയ്‌താല്‍ നിയമം പാസാകുമോ എന്ന്‌ ആരും സലീനയോടു ചോദിക്കരുത്‌. സലീന തുണിയുരിയന്നത്‌ ഭരണകൂടത്തില്‍ അത്രമേല്‍ ഭീതി എന്തായിരിക്കും. വേണ്ട, കഥയില്‍ ചോദ്യമില്ല. കാറ്റുള്ളപ്പോള്‍ പാറ്റുന്നവരാണ്‌ മിടുക്കര്‍...