അന്നാ ഹസാരെയെ അറസ്റ്റ് ചെയ്ത നടപടി സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടികള്‍ പിന്തുടരാന്‍ അനുവദിക്കരുത്. അന്നാ ഹസാരെ ആവശ്യപ്പെട്ട ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ ബില്ലിന് കീഴില്‍ കൊണ്ടുവരണം. ജനങ്ങളുടെ അവകാശം നിഷേധിക്കുന്ന ഏകാധിപത്യഭരണം ആദ്യമുണ്ടായത് ഇന്ദിരാഗാന്ധിയുടെ കാലത്താണ്. അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ അന്നത്തെ ഭരണകൂടത്തെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് എടുത്തുമാറ്റി. അന്നുയര്‍ന്നുവന്ന ജനാധിപത്യശക്തികളുടെ പ്രവാഹം ഇനിയുമുണ്ടാകുമെന്നും വി.എസ്. പറഞ്ഞു. അന്നാ ഹസാരെ തികഞ്ഞ ഗാന്ധിയനാണ്. അദ്ദേഹത്തിന് സമരം ചെയ്യാന്‍ സ്ഥലം അനുവദിക്കണം.
ഹസാരെയുടെ സമരത്തെക്കുറിച്ച് സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിന് ഭിന്നാഭിപ്രായമില്ല. സമരരീതിയുടെ കാര്യത്തില്‍ മാത്രമാണ് കേന്ദ്ര നേതാക്കള്‍ക്ക് അഭിപ്രായവ്യത്യാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു.