Monday, August 22, 2011

സെഞ്ചുറി ഇല്ലാതെ സച്ചിന്‍ മടങ്ങി ഒപ്പം ഇന്ത്യ സമ്പൂര്‍ണ്ണ തോല്‍വിയും






ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ്ണ തോല്‍വി. ഓവലില്‍ നടന്ന നാലാം ടെസ്റ്റില്‍ നൂറ് സെഞ്ച്വറി തികച്ച് മറ്റൊരു സുവര്‍ണ ചരിത്രം സച്ചിന്‍ സൃഷ്ടിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും സെഞ്ച്വറിക്ക് ഒമ്പത് റണ്‍സ് അകലെ വെച്ച് പുറത്താകുകയും ചെയ്തു. ഇന്നിങ്‌സ് തോല്‍വിക്ക് മുന്നില്‍ വീണ്ടും ഇന്ത്യ കീഴടങ്ങി.

സച്ചിന്‍ 91 ഉം അമിത് മിശ്ര 84, സെവാഗ് 33, ദ്രാവിഡ് 13, ലക്ഷ്മണ്‍ 24, ധോണി 3, ആര്‍.പി.സിങ് പൂജ്യം എന്നിങ്ങനെ പുറത്തായവരുടെ നിര.
സ്വാന്‍ നാലും ബ്രോഡ് രണ്ടും ആന്‍ഡേഴ്‌സണ്‍, ബ്രെസ്‌നാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീതം നേടി.

ലോക ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികളുടെ നിറവിലേക്ക് സച്ചിന്‍ എത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും പ്രേക്ഷകരില്‍ നിരാശ പകര്‍ന്ന് ബ്രെസ്‌നന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.