Sunday, August 21, 2011

ബി.ജെ.പി കാസര്‍കോട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

കാസര്‍കോട്: ബി.ജെ.പിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ തോല്‍വിയും ജില്ലാ ഘടകത്തിലെ അച്ചടക്കലംഘനവും വിഭാഗീയതയുമാണ് പിരിച്ചുവിടാന്‍ കാരണം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്റേതാണ് തീരുമാനം. മഞ്ചേശ്വരത്തെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച വി ശിവന്‍കുട്ടി, കെ അരവിന്ദാക്ഷന്‍ എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. എം.നാരായണഭട്ട് അധ്യക്ഷനായ ജില്ലാ കമ്മറ്റിക്കെതിരെയാണ് നടപടി.