ആര്യങ്കാവ്: അച്ചന്‍കോവില്‍ കുംഭാവുരുട്ടി വിനോദസഞ്ചാര കേന്ദ്രത്തില്‍ ടൂറിസ്‌റ്റുകളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര്‍ റിമാന്‍ഡില്‍.
ടൂറിസ്‌റ്റുകളുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജുലാല്‍ പാലസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ തെന്മല പോലീസ് കേസെടുത്തു.
ഇയാളാണു മൂന്നാംപ്രതി. അറസ്‌റ്റിലായ അച്ചന്‍കോവില്‍ സ്വദേശികളായ മണികണ്‌ഠന്‍, മൈതീന്‍ എന്നിവരെ റിമാന്‍ഡ് ചെയ്‌തു. പാലസിന്റെ അറസ്‌റ്റ് വൈകുന്നതില്‍ സമമര്‍ദമുണ്ടെന്ന് ആരോപണമുയര്‍ന്നു.
വനംവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള അച്ചന്‍കോവില്‍ വനം സംരക്ഷണ സമിതിയാണു കുംഭാവുരുട്ടിയില്‍ സഞ്ചാരികളെ കടത്തിവിടുന്നത്. സമിതിയിലെ അംഗങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്‌ഥരെന്ന വ്യാജേന പണം കൈപ്പറ്റുന്നതായി പരാതിയുണ്ടായിരുന്നു. മൂന്നു കേസുകളാണ് ഇവര്‍ക്കെതിരേ ചാര്‍ജ് ചെയ്‌തിട്ടുള്ളത്.
തമിഴ്‌നാട്ടിലെ തിരുച്ചി, തേനി എന്നിവിടങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികളാണ് അക്രമത്തിനിരയായി പോലീസില്‍ പരാതി നല്‍കിയത്.
ബിജുലാല്‍ പാലസിനെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല.
E-mail to a friend