Saturday, July 30, 2011

എട്ടാംക്ലാസുകാരിയുടെ ആത്മഹത്യക്കു പിന്നില്‍ പീഡനം

തിരുവനന്തപുരം: വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ്‌ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനി ആത്മഹത്യചെയ്‌തതു സ്‌കൂള്‍ വാന്‍ ഡ്രൈവറുടെ പീഡനം മൂലമാണെന്ന സംശയത്തെത്തുടര്‍ന്ന്‌ മലയിന്‍കീഴ്‌ ഊരൂട്ടമ്പലം സ്വദേശി പ്രവീണ്‍കുമാറിനെ (26) പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

കഴിഞ്ഞ ബുധനാഴ്‌ച രാത്രി ഏഴു മണിയോടെയാണു കരമന നെടുങ്കാട്‌ സ്വദേശിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവം ആത്മഹത്യയാണെന്നു സ്‌ഥിരീകരിച്ച ശേഷം കുട്ടിയുമായി അടുപ്പമുണ്ടായിരുന്നവരെ പോലീസ്‌ ചോദ്യംചെയ്‌തപ്പോഴാണു പീഡനവിവരം പുറത്തായത്‌. പെണ്‍കുട്ടിയുടെ മൊബൈലും ഡയറിയും പരിശോധിച്ചപ്പോള്‍ അഞ്ചു മാസമായി പ്രദീപുമായി ബന്ധമുണ്ടായിരുന്നതായും കണ്ടെത്തി.

മാസങ്ങളായി പ്രവീണിന്റെ സ്വകാര്യ വാനിലാണു പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നത്‌. പ്രണയത്തിലായശേഷം പ്രവീണ്‍ നിരവധി തവണ കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നു തെളിഞ്ഞതായി പോലീസ്‌ അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷക്കാലത്താണ്‌ ആദ്യമായി പീഡനം നടന്നത്‌. അന്ന്‌ വാനിനു പകരം കാറുമായാണു പ്രവീണ്‍ എത്തിയത്‌. നഗരപ്രാന്തത്തിലെ ഒരു വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ വീട്ടില്‍വച്ചും പിന്നീട്‌ പീഡനം നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഇവിടെ പരിശോധന നടത്താന്‍ പോലീസ്‌ ഫോറന്‍സിക്‌ ലാബ്‌ അധികൃതരുമായി ബന്ധപ്പെട്ടു.

പ്രവീണിന്റെ വീട്ടില്‍നിന്ന്‌ ഒരുകാറും പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചിലരുടെ മൊഴികളും പോലീസ്‌ രേഖപ്പെടുത്തി