Saturday, July 30, 2011

മക്കയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു






മക്ക: സൗദി അറേബ്യയിലെ മക്കയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ നൊച്ചിക്കാട്ടില്‍ 'അല്‍റിയാനി'ല്‍ മൊയ്തീന്‍കോയയുടെ മകന്‍ സിമിജാസ് (27), മലപ്പുറം ഒതുക്കുങ്ങല്‍ ഇറയസ്സന്‍ അഹമ്മദ്കുട്ടിയുടെ മകന്‍ സഫ്‌വാന്‍ (22), പത്തനംതിട്ട സ്വദേശി ബെന്നി മാത്യു എന്നിവരാണ് മരിച്ചത്. മരിച്ച നാലാമത്തെയാള്‍ സൗദി സ്വദേശിയാണ്.
നദീറയാണ് മരിച്ച സിമിജാസിന്റെ അമ്മ; ഫര്‍സിന, ഷാമില്‍ എന്നിവര്‍ സഹോദരങ്ങളും. മരിച്ച സഫ്‌വാന്‍ എ. സി. മെക്കാനിക്കായി മദീനയില്‍ ജോലി ചെയ്യുകയായിരുന്നു. നൂറുന്നിസയാണ് അമ്മ. സാബിത്ത്, ബാസില്‍ റഹ്മാന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ബെന്നിയുടെ ഭാര്യ സൂസമ്മ. മക്കള്‍: ചിഞ്ചു, മഞ്ചു.

വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.