പുട്ടപര്‍ത്തി: ശ്രീ സത്യസായിബാബയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് 28നാണ് അദ്ദേഹത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സത്യസായി ബാബയുടെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് ആശുപത്രി അറിയിച്ചു.
‘ ഡോക്ടര്‍മാര്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്’ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഉച്ചക്ക് ശേഷമാണ് ആരോഗ്യ നില കൂടുതല്‍ വഷളായത്.
അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് ലക്ഷക്കണക്കിന് ആരാധകര്‍.