ബാലകൃഷ്‌ണപിള്ളയ്‌ക്ക് പത്തു ദിവസത്തേക്ക് പരോള്‍ അനുവദിക്കുമെന്നായിരുന്നു നേരത്തെയുള്ള സൂചന. തിങ്കളാഴ്‌ചയ്‌ക്കുശേഷം മാത്രമെ ഇനി ഇക്കാര്യത്തില്‍ തീരുമാനമുണ്‌ടാവുകയുള്ളു. തനിക്ക് ചികിത്സയ്‌ക്കുവേണ്‌ടിയും ഭാര്യക്ക് അസുഖം ബാധിച്ച് ചികില്‍സയിലായതിനാലും പരോള്‍ അനുവദിക്കണമെന്നായിരുന്നു ബാലകൃഷ്‌ണപിള്ളയുടെ ആവശ്യം. അതിനിടെ നിയമസഭാ തെരഞ്ഞടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കാനും ബാലകൃഷ്‌ണപിള്ള തീരുമാനിച്ചിരുന്നു.