ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ജനകീയ പ്രക്ഷോഭം സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കും പടരുന്നു. പതിയെ ശക്തിപ്പെടുന്ന പ്രക്ഷോഭത്തെ നേരിടാന്‍ ഭരണകൂടം വന്‍ സേനാ സന്നാഹത്തെയാണ് തെരുവുകളില്‍ അണിനിരത്തുന്നത്. ഭരണകൂടം വിചാരണ കൂടാതെ ജയിലിലടച്ചവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് സൗദിയിലെ ഖതിഫ് നഗരത്തില്‍ പ്രകടനം നടത്തിയവര്‍ക്കു നേരേ സേന നടത്തിയ വെടിവെപ്പില്‍ മുന്നു പേര്‍ക്ക് പരിക്കേറ്റു. സേന ലാത്തി വീശിയതായും കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ, കുവൈത്ത് തലസ്ഥാനമായ കുവൈത്ത് സിറ്റിയില്‍ വെള്ളിയാഴ്ച നടന്ന പ്രകടനത്തിന് നേരേ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. സ്വന്തമായി രാജ്യമില്ലാത്ത അറബ് വംശജര്‍ക്ക് പൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് 200 ഓളം പേര്‍ തെരുവിലിറങ്ങിയത്. ബഹ്‌റൈനിലെ മനാമ നഗരത്തിലും പോലീസ് സമരക്കാര്‍ക്കുനേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
സേനാനിരീക്ഷണം ശക്തമാക്കിയതിനെത്തുടര്‍ന്ന് സൗദി തലസ്ഥാന നഗരിയായ റിയാദില്‍ വെള്ളിയാഴ്ച നടത്താനിരുന്ന പ്രകടനം പ്രക്ഷോഭകാരികള്‍ ഉപേക്ഷിച്ചു. നഗരത്തിന്റെ മുക്കിലും മൂലയിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചാണ് സുരക്ഷാ സേന പ്രക്ഷോഭകാരികള്‍ക്കായി തിരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച ഉച്ച പ്രാര്‍ഥനയ്ക്കുശേഷം ഒലയ വാണിജ്യ കേന്ദ്രത്തില്‍ ഒത്തുചേരണമെന്നായിരുന്നു പ്രക്ഷോഭകാരികള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നത്. എന്നാല്‍ ഇവിടെ തമ്പടിച്ച പോലീസ് വഴിയാത്രക്കാരെ വരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളോട് പുരോഹിതന്‍മാര്‍ പ്രക്ഷോഭത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഉപദേശിച്ചിരുന്നു.ടുണീഷ്യയിലും ഈജിപ്തിലും സേച്ഛാധിപത്യ സര്‍ക്കാറുകളെ താഴെയിറക്കിയ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ പതിയെ സൗദിയിലും ശക്തമാവുകയാണ്. രാജ്യത്തെ പ്രധാന എണ്ണ ഉറവിട കേന്ദ്രമായ കിഴക്കന്‍ മേഖലയിലാണ് സമരങ്ങള്‍ നാമ്പിടുന്നതെന്നത് ഭരണകൂടത്തിന് ഭീഷണിയാണ്. ഇവിടെ നിര്‍ണായക സ്വാധീനമുള്ള ഷിയാ വിഭാഗമാണ് പ്രക്ഷോഭത്തിന് മുന്‍കൈ എടുക്കുന്നത്. വെള്ളിയാഴ്ച പ്രക്ഷോഭദിനമായി ആചരിക്കണമെന്ന ഇന്‍റര്‍നെറ്റ് ആഹ്വാനത്തിന് അനുകൂലമായി 30000 പേരെങ്കിലും പ്രതികരിച്ചെന്നാണ് സമരാനുകൂലികള്‍ പറയുന്നത്. ഭരണ ഘടനയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വേണമെന്ന ആവശ്യമുന്നയിച്ചതിനെത്തുടര്‍ന്ന് ഷിയാ പുരോഹിതന്‍ ശൈഖ് തൗഫിഖ് അല്‍ അമീറിനെ കഴിഞ്ഞ മാസം അധികൃതര്‍ ജയിലിലടച്ചിരുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് കഴിഞ്ഞാഴ്ച അവസാനം പുരോഹിതനെ വിട്ടയച്ചത്.
വിചാരണ കൂടാതെ തടവില്‍ കഴിയുന്നവരെ വിട്ടയയ്ക്കുക, ജനകീയ സര്‍ക്കാര്‍ സംവിധാനം, സ്വതന്ത്ര നീതി വ്യവസ്ഥ, രഹസ്യ പോലീസിനെ നിരോധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇന്‍റര്‍നെറ്റ് വഴി ശക്തിപ്പെടുന്നത്. മാര്‍ച്ച് 20ന് ഈ ആവശ്യങ്ങളുമായി രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ സമരാനുകൂലികള്‍ ഇന്‍റര്‍നെറ്റ് വഴി ആഹ്വാനം ചെയ്തിട്ടുണ്ട്.