Friday, March 11, 2011

ഭൂകമ്പം:ഭീതിയുടെ മുനമ്പില്‍ നിന്നും ജീവിതത്തിലേക്ക്‌ വന്ന മലയാളി കുടുംബം

ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോവിന് സമീപം വെള്ളിയാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പങ്ങളില്‍ മലയാളി കുടുംബം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. മാലൂര്‍ കെ.പി.ആര്‍.നഗറിലെ 'മനോരമ'യില്‍ രവീന്ദ്രന്റെ മകനും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുമായ ജിജിയും ഭാര്യ ധന്യയും കുഞ്ഞുമാണ് രക്ഷപ്പെട്ടത്.

ഭൂകമ്പത്തില്‍ തകര്‍ന്ന ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെയും എടുത്തുരക്ഷപെടുകായിരുന്നു ധന്യ. വെള്ളിയാഴ്ച രാവിലെ ഭര്‍ത്താവ് ജിജി താമസിക്കുന്ന യാഷിയോഷിയില്‍ നിന്ന് 85 കിലോമീറ്റര്‍ ദൂരെയുള്ള ജോലി സ്ഥലത്തേക്ക് പോയതായിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് ഫ്‌ളാറ്റ് കുലുങ്ങി ഒരുഭാഗം തകര്‍ന്നപ്പോള്‍ താമസക്കാര്‍ ഒന്നടങ്കം നിലവിളിച്ച് ഓടുകായിരുന്നു. വീട്ടുസാധനങ്ങള്‍ മുഴുവന്‍ തകര്‍ന്നു. തീവണ്ടി ഗതാഗതം നിലച്ചതിനാല്‍ ഭര്‍ത്താവിന് സംഭവമറിഞ്ഞിട്ടും ഫ്‌ളാറ്റില്‍ എത്താന്‍ കഴിഞ്ഞില്ല. ധന്യയും കുട്ടിയും ഇപ്പോള്‍ സുഹൃത്തായ എറണാകുളം സ്വദേശിനി സൗമ്യയുടെ വീട്ടിലാണ്. 

ടോക്കിയോവില്‍ സുനാമിയും ഭൂകമ്പവും ഉണ്ടായതറിഞ്ഞ് വീട്ടുകാര്‍ നാട്ടില്‍ നിന്ന് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ബന്ധം കിട്ടിയില്ല. പിന്നീട് അമേരിക്കയിലുള്ള ധന്യയുടെ സഹോദരന്‍ ഇ.ജി.ദീപു ശ്രമിച്ചപ്പോഴാണ് സംഭവങ്ങള്‍ അറിയാന്‍ കഴിഞ്ഞത്. ബി.ജെ.പി സംസ്ഥാന കൗണ്‍സിലര്‍ കാക്കയങ്ങാട് പാലപ്പുഴ 'പാര്‍വതി'യില്‍ ആര്‍.പി.പത്മനാഭന്‍ മാസ്റ്ററുടെ മകളാണ് ധന്യ.