കോണ്‍ഗ്രസ് പ്രാഥമിക ലിസ്റ്റായി
നിയമസഭാതെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റ് തയ്യാറായി . പത്തൊന്‍പത് പേരുടെ ലിസ്റ്റാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. അടുത്ത ദിവസംതന്നെ ബാക്കിയുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. 21നാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കുക. ഇപ്പോള്‍ പുറത്ത് വന്ന സാധ്യതാലിസ്റ്റ് ഇങ്ങനെയാണ്.
| സ്ഥാനാര്‍ത്ഥി | | മണ്ഡലം |
| 1 | ഉമ്മന്‍ ചാണ്ടി | – | പുതുപ്പള്ളി |
| 2 | കെ.പി.അനില്‍കുമാര്‍ | | കൊയിലാണ്ടി |
| 3 | വി.പി.സജീന്ദ്രന് | | കുന്നത്തുനാട് |
| 4 | എ.എ.ഷുക്കൂര്‍ | | ആലപ്പുഴ |
| 5 | ഡൊമനിക് പ്രസന്റേഷന് | | കൊച്ചി |
| 6 | ജോസഫ് വാഴയ്ക്കന് | | മൂവാറ്റുപുഴ |
| 7 | പി.സി.വിഷ്ണുനാഥ് | | ചെങ്ങന്നൂര്‍ |
| 8 | ഹൈബി ഈഡന് | | എറണാകുളം |
| 9 | എ.പി.അനില്‍കുമാര്‍ | | വണ്ടൂര്‍ |
| 10 | എം.ലിജു | | അമ്പലപ്പുഴ |
| 11 | അജയ് തറയില്‍ | | വൈപ്പിന്‍ |
| 12 | ജി. കാര്ത്തികേയന് | | അരുവിക്കര |
| 13 | പിപി തങ്കച്ചന് | | പെരുമ്പാവൂര്‍ |
| 14 | അന്‍വര്‍ സാദത്ത് | | ആലുവ |
| 15 | രമേശ് ചെന്നിത്തല | | ഹരിപ്പാട് |
| 16 | ആര്യാടന്‍ മുഹമ്മദ് | | നിലമ്പൂര്‍ |
| 17 | വി.ഡി.സതീശന് | | പറവൂര്‍ |
| 18 | കെ.ബാബു | | തൃപ്പൂണിത്തുറ |
| 19 | ബെന്നി ബഹനാന് | | തൃക്കാക്കര |