വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകള്‍’ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിയാക്കിയപ്പോള്‍ അത് സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി. അതിലപ്പുറം നാരായണി എന്ന കഥാപാത്രത്തെ ശബ്ദത്തിലൂടെ മാത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ച് വിജയിപ്പിച്ച അടൂരിന്റെ ശൈലിയും ശ്രദ്ധിക്കപ്പെട്ടു. അന്ന് കെ.പി.സി.ലളിതയുടെ ശബ്ദമായിരുന്നു നാരായണി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയത്.
എന്നാല്‍ കുറേ വര്‍ഷങ്ങള്‍ക്കുശേഷം മതിലുകളുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നു. നായകന്‍ മമ്മൂട്ടി തന്നെ. നായിക പണ്ടെത്തെപ്പോലെ ശബ്ദം മാത്രം പോര എന്ന തീരുമാനത്തിലാണ് പുതിയ അണിയറ പ്രവര്‍ത്തകരെത്തിയത്. ‘മതിലുകള്‍ക്കപ്പുറം’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിയനിക്കാന്‍ നായികമാര്‍ക്കു പിന്നാലെ പോകേണ്ട സ്ഥിതിയാണ് സംവിധായകനിപ്പോള്‍. മലയളിയായ ബോളിവുഡ് താരം വിദ്യാബാലനിലാണ് ആദ്യം കണ്ണുവച്ചത്. വിദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. എന്നാല്‍ പെട്ടൊന്നൊരു ദിവസം വിദ്യബാലന്‍ ചിത്രത്തില്‍ നിന്നും പുറത്ത്.
പിന്നീട് മലയാളികളുടെ രോമാഞ്ചമായ നയന്‍താരയെ നാരായണിയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ചിത്രീകരണമടുത്തപ്പോള്‍ നയന്‍സും ഔട്ട്. പണ്ടത്തെപ്പോലെ കാരണമൊന്നുമില്ല. ഇപ്പോള്‍ ചിത്രത്തില്‍ മംമ്തയെ നായികയാക്കാനുള്ള നീക്കം നടക്കുകയാണ്. മംമ്തയ്ക്കാണെങ്കില്‍ ഇപ്പോള്‍ നല്ല മാര്‍ക്കറ്റാണ്. എന്നാല്‍ നായിക റെഡിയായപ്പോള്‍ ചിത്രത്തിന്റെ ചിത്രീകരണം രണ്ട് മാസത്തേക്ക് നീട്ടിയിരിക്കുകയാണ്.
ഇനി രണ്ടുമാസങ്ങള്‍ക്കുശേഷമറിയാം ചിത്രത്തില്‍ നായിക ആരായിരിക്കുമെന്ന്. മറ്റ് രണ്ട് നായികമാരെയും ബാധിച്ച ബാധ മംമ്തയെ ബാധിക്കാതിരുന്നാല്‍ മതിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥിക്കുന്നത്.