Saturday, October 8, 2011

കുണ്ടറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍

കൊല്ലം: കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ കച്ചേരിമുക്ക് സരോജവിലാസത്തില്‍ ജോസ്, ഭാര്യ റീന, മക്കളായ റീജ, സാഗര്‍, ജോസിന്റെ അമ്മ ബിയാട്രീസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് ഇവരുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വധഭീഷണിയുണ്ടായിരുന്നതായി ആത്മഹത്യാകുറിപ്പിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നുവെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്.

ഓട്ടോറിക്ഷ ഡ്രൈവറാണ് ജോസ്. മരണകാരണം വ്യക്തമല്ല. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.