Wednesday, October 5, 2011

പ്രീജാ ശ്രീധരന്‍ വിവാഹിതയാകുന്നു

പാലക്കാട്: മലയാളി അത്‌ലറ്റും അര്‍ജ്ജുന അവാര്‍ഡ് ജേത്രിയുമായ പ്രീജാ ശ്രീധരന്‍ വിവാഹിതയാകുന്നു. പാലക്കാട് സ്വദേശിയായ ഡോ.ദീപക് ഗോപിനാഥ് ആണ് വരന്‍. ദീപക് ഇപ്പോള്‍ കടമ്പഴിപ്പുറം ഗവണ്‍മെന്റ് ആശുപത്രിയില്‍ ജോലിചെയ്യുകയാണ്.

ഇരുവരുടെയും വിവാഹം ഉറപ്പിച്ചതായി പ്രീജയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കല്യാണം 2012ലെ ലണ്ടന്‍ ഒളിംപിക്‌സിനുശേഷമെ ഉണ്ടാവൂ. ലണ്ടന്‍ ഒളിംപിക്‌സിന് യോഗ്യതനേടാനുള്ള തയാറെടുപ്പിലാണ് പ്രീജയിപ്പോള്‍. ബാംഗ്‌ളൂരിലെ സായ് സെന്ററിലാണ് പ്രീജ പരിശീലനം നടത്തുന്നത്.

ദീര്‍ഘദൂര ഓട്ട മത്സരങ്ങളില്‍ ഇന്ത്യയുടെ പ്രമുഖ താരമായ പ്രീജ ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ പതിനായിരം മീറ്ററില്‍ സ്വര്‍ണവും 5000 മീറ്ററില്‍ സ്വര്‍ണ്ണവും നേടിയിരുന്നു. ബെയ്ജിംഗ് ഒളിംപിക്‌സിലും പ്രീജ മത്സരിച്ചിരുന്നു.