Wednesday, October 5, 2011

മുടി വെട്ടാനെത്തിയ നാലര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബാര്‍ബര്‍ അറസ്റ്റില്‍

കൊല്ലം: മുടി വെട്ടാനെത്തിയ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമ അറസ്റ്റില്‍. കൊല്ലം മുണ്ടയ്ക്കല്‍ സാഫല്യത്തില്‍ സുരേഷ്(48)ആണ് അറസ്റ്റിലായത്.

കഴിഞ്ഞ സപ്തംബര്‍ 25ന് ബാലിക മുടി മുറിയ്ക്കാനായി അച്ഛനൊപ്പം കാവല്‍പ്പുരതിരുമുക്കിലുള്ള സിന്‍സിയര്‍ ഹെയര്‍ ഡ്രസിങ് കടയിലെത്തിയതായിരുന്നു. മകളെ മുടിമുറിയ്ക്കാനായി കടയിലിരുത്തിയ ശേഷം പിതാവ് പുറത്തേയ്ക്ക് പോയി. ഈ സമയത്ത് സുരേഷ് കുട്ടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു.പിന്നീട് കുട്ടിയുടെ അച്ഛന്റെ പരാതിയിന്‍മേല്‍ പോലീസ് പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തു.