തിരുവനന്തപുരം: ഒക്‌ടോബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുത സര്‍ചാര്‍ജ് നിലവില്‍ വരും. യൂണിറ്റിന് 25 പൈസ നിരക്കിലാണ് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുക. പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും സര്‍ചാര്‍ജ് ഈടാക്കേണ്ടെന്നും തീരുമാനിച്ചു. എല്ലാത്തരം ഉപഭോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് ഈടാക്കാനായിരുന്നു റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇളവ് അനുവദിക്കുന്നത് മൂലമുള്ള അധികബാധ്യത ഏറ്റെടുക്കാനുള്ള തീരുമാനത്തിന് ധനവകുപ്പ് അനുമതി നല്‍കുകയായിരുന്നു.
