Saturday, September 17, 2011

കോടതിയില്‍ പണം നല്‍കിയാല്‍ എന്തും നടക്കും: ശ്രേഷ്ഠ ബാവ



കൊച്ചി: കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ശ്രേഷ്ഠ കത്തോലിക്ക ബാവ. കോടതിയില്‍ പണം നല്‍കിയാല്‍ എന്തും നടക്കുമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കോലഞ്ചേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉടമസ്ഥനെ പുറത്ത് നിര്‍ത്തി അന്യനെ അകത്തുകയറ്റുന്ന നയമാണ് കോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു.
‘കോടതി വിധി നടപ്പാക്കുന്നതിനോട് യോജിക്കാനാവില്ല. കോടതിയില്‍ പണം നല്‍കിയാല്‍ എന്തും നടക്കും. രാജ്യത്ത് കോടതികളില്‍ അഴിമതി നടക്കുന്നതായി പരമോന്നത കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയുന്നില്ല’- ബാവ വ്യക്തമാക്കി. കോലഞ്ചേരി പള്ളി തര്‍ക്കം സംബന്ധിച്ച് ഒത്തുതീര്‍പ്പാവുന്നത് വരെ ഇരു വിഭാഗവും പള്ളിയില്‍ പ്രവേശിക്കരുതെന്ന് നേരത്തെ ഹൈക്കോടതി മീഡിയേഷന്‍ സെന്റര്‍ ഇരു വിഭാഗങ്ങളോടും നിര്‍ദേശിച്ചിരുന്നു.