Saturday, September 17, 2011

ഹോക്കി ടീമിനായി തുണിയുരിയുമെന്ന്‌ ഡി.ജെ ജെന്നി



മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനായി തുണിയുരിയുമെന്ന്‌ വാഗ്‌ദാനം ചെയ്‌ത പൂനം പാണ്ഡേയെ കടത്തിവെട്ടി നടിയും മോഡലുമായ ജി.ജെ ജെന്നി. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ദയനീയാവസ്‌ഥ കണ്ടാണ്‌ മുംബൈ സ്വദേശിയായ ജെന്നി കടുംകൈയ്‌ക്ക് മുതിര്‍ന്നത്‌. തന്റെ്‌ നഗ്ന ചിത്രങ്ങള്‍ ഓണലൈനില്‍ ലേലത്തിന്‌ വച്ച്‌ കിട്ടുന്ന പണം ഹോക്കി ടീമിന്‌ നല്‍കുമെന്ന്‌ ജെന്നി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനായി ചിത്രങ്ങളെടുക്കാന്‍ ജെന്നി ഇന്ന്‌ സ്‌റ്റുഡിയോവിലെത്തും.

അതിനിടെ, ജെന്നിയുടെ ഒരു നഗ്ന കവര്‍ ചിത്രത്തിന്‌ പത്തു ലക്ഷം രൂപ വരെ വാഗ്‌ദാനം ചെയ്‌ത് ഒരു രാജ്യാന്തര മെന്‍സ്‌ മാഗസിനും രംഗത്തെത്തി. മൂന്നു ഹോക്കി സ്‌റ്റിക്കുകള്‍ കൊണ്ടു മാത്രം നഗ്നത മറച്ചുള്ള ഒരു കവര്‍ ചിത്രമാണ്‌ ഇവര്‍ക്കു വേണ്ടത്‌. ജെന്നിയുടെ ചിത്രങ്ങള്‍ ലഭിക്കുന്നതിനായി പ്രമുഖ ഓണ്‍ലൈനുകള്‍ മത്സരം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്‌.

ഏഷ്യന്‍സ്‌ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ പാകിസ്‌താനെ പരാജയപ്പെടുത്തി കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന്‌ സമ്മാനമായി വാഗ്‌ദാനം ചെയ്‌ത 25,000 രൂപ പിച്ചക്കാശാണെന്ന്‌ ജെന്നി പറഞ്ഞു. ക്രിക്കറ്റ്‌ ടീമിനെ രാജ്യം പരിഗണിക്കുന്നതുമായി താരമത്യം ചെയ്യുമ്പോള്‍ ഹോക്കി ടീമിനോട്‌ കാണിച്ചത്‌ അടുത്ത അനീതിയാണെന്നും ജെന്നി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ലോകകപ്പ്‌ നേടിയാല്‍ തുണിയുരിയുമെന്നായിരുന്നു പൂനം പാണ്ഡെയുടെ വാഗ്‌ദാനം.