Saturday, August 20, 2011

ഇന്ത്യയെന്ന ചീട്ടുകൊട്ടാരം പിന്നെയും....................തകരുമോ ......







ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കരുത്തോടെ നില്‍ക്കുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറിന് 591 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 18 റണ്‍സെടുത്ത മാറ്റ് പ്രയറും 44 റണ്‍സെടുത്ത രവി ബൊപ്പാരയുമാണ് ക്രീസില്‍. ഇരട്ട സെഞ്ച്വറി തികച്ച ഇയാന്‍ ബെല്ലാണ് ഇംഗ്ലീഷ് ഇന്നിങ്‌സിനെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോയത്. 364 പന്തില്‍ നിന്ന് 235 റണ്‍സെടുത്ത ബെല്ലിനെ സുരേഷ് റെയ്‌നയാണ് പുറത്താക്കിയത്. ആന്‍ഡേഴ്‌സണ്‍ (13), മോര്‍ഗന്‍ (1) എന്നിവരാണ് മൂന്നാം ദിനം പുറത്തായ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍. മോര്‍ഗനെയും ആന്‍ഡേഴ്‌സണെയും ശ്രീശാന്താണ് മടക്കിയത്. മൂന്ന് വിക്കറ്റെടുത്ത ശ്രീശാന്ത് തന്നെയാണ് വിക്കറ്റ്‌വേട്ടയില്‍ മുന്നില്‍. റെയ്‌ന രണ്ട് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യാ എന്നത്തേയും പോലെ തകര്‍ന്നു പോകുന്ന ചിട്ടുകൊട്ടരം തന്നെയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.83 റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്നു മുന്‍നിര ബാറ്റ്സ്മാന്‍ മാരെ ഇന്ത്യയ്ക്ക് നഷ്ട്ടമായി .