Wednesday, March 16, 2011

ഉമ്മന്‍ചാണ്ടി സ്വയം വില കളയുകയാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

പാമോയില്‍ കേസില്‍ കോടതികളെ വെല്ലുവിളിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഉമ്മന്‍ചാണ്ടി സ്വയം വില കളയുകയാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് പങ്കുണ്ടെന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാതിരുന്നത് അന്വേഷണത്തില്‍ രാഷ്ട്രീയം കലര്‍ത്താതിനാലാണ്-വി.എസ് പറഞ്ഞു. ഉമ്മന്‍ചാണ്ടി കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നും വി.എസ് പറഞ്ഞു.

പാമോലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ യാതൊരു തെളിവുമില്ലെന്ന് ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മതിയായ തെളിവുണ്ടായിരുന്നെങ്കില്‍ തന്നെ പ്രതിയാക്കി അന്വേഷണം നടത്താനുള്ള അനുമതിയായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടേണ്ടിയിരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉന്നയിച്ച നാല് കാര്യങ്ങളും പഴയതാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം