Friday, March 18, 2011

ജയിലില്‍ എയര്‍ കണ്ടിഷ്ണര്‍ ഇല്ല ,ബാലകൃഷ്ണപിള്ള ജയിലില്‍ നിരാഹാരത്തില്‍



ജയിലില്‍ തനിക്ക് കൂടുതല്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണപിള്ള നിരാഹാരം നടത്തുന്നുവെന്നറിയുന്നു. അതേസമയം പിള്ളയ്ക്ക് സൗകര്യമൊരുക്കാത്തതിന്റെ പേരില്‍ ജയില്‍സൂപ്രണ്ട് പ്രദീപ്കുമാറിനെ പത്തുദിവസത്തേക്ക് കൊല്ലത്തേക്ക് മാറ്റാനും തീരുമാനമായി.


ജയിലിലെ ആസ്​പത്രി വാര്‍ഡിലെ വി.ഐ.പി. മുറിയില്‍ ശിക്ഷയനുഭവിക്കുന്ന പിള്ള കൊതുകുവല ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അത് നിരസിക്കപ്പെട്ടതോടെ താന്‍ നിരാഹാരസമരം നടത്തുമെന്ന് ജയിലിലെ ചിലരോട് അദ്ദേഹം പറഞ്ഞിരുന്നതായി അറിയുന്നു. എന്നാല്‍, ഇക്കാര്യം രേഖാമൂലം തങ്ങളെ അറിയിക്കാത്തതിനാല്‍ പിള്ള ജയിലില്‍ നിരാഹാരസമരം നടത്തുന്നുവെന്ന് പറയാന്‍ കഴിയില്ലെന്നാണ് ജയില്‍അധികൃതരുടെ വിശദീകരണം.



തൊണ്ടവേദന കാരണം താന്‍ ആഹാരം കഴിക്കുന്നില്ലെന്നാണ് രേഖാമൂലം പിള്ള വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, കൊതുകുവല നല്‍കാനും ആവശ്യപ്പെടുമ്പോഴൊക്കെ സന്ദര്‍ശകരെ കാണാനും ജയില്‍ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്ന് പിള്ളയോട് അറിയിച്ച സൂപ്രണ്ട് പ്രദീപ്കുമാറിനോട് ജയില്‍വകുപ്പിലെ ഉന്നതര്‍ നീരസം പ്രകടിപ്പിച്ചതായി അറിയുന്നു. 



പ്രദീപിനെ 10 ദിവസത്തെ ഡെപ്യൂട്ടേഷനില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് മാറ്റിയത് ഇതുകൊണ്ടാണെന്ന് സംശയിക്കുന്നു. കൊല്ലത്ത് ശാസ്താംകോട്ടയില്‍ പുതുതായി ജയില്‍ കെട്ടിടം നിര്‍മിക്കാനുള്ള പ്രോജക്ടിന്റെ ഓഫീസറായാണ് പ്രദീപിനെ മാറ്റിയിട്ടുള്ളത്. സീനിയര്‍ ജയിലറായ സത്യരാജിന് പൂജപ്പുര ജയില്‍ സൂപ്രണ്ടിന്റെ താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്.