ആണവോര്‍ജത്തിന്റെ സംഹാരവശം ഏവര്‍ക്കുമറിയാം. 1945-ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും വീണ അണുബോംബ് ജനങ്ങളെയെങ്ങനെയാണ് കൊന്നൊടുക്കിയതെന്നത് ഏവര്‍ക്കുമറിയാം. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുവില്‍ 1945 ആഗസ്ത് ആറിന് അമേരിക്കയുടെ 'ലിറ്റില്‍ ബോയ്' എന്ന നിഷ്‌ക്കളനാമമുള്ള ബി-29 ബോംബര്‍ വിമാനം ഒറ്റയടിക്ക് കൊന്നത് 80,000 പേരെ. ഒരുവര്‍ഷത്തിനുള്ളില്‍ ആണവവികിരണത്തിന്റെ അനന്തരഫലമായി മരണസംഖ്യ 90,000 ത്തിനും 1,40,000 ത്തിനുമിടയിലായി. റേഡിയേഷന്‍ വിപത്ത് പില്‍ക്കാലങ്ങളിലേക്ക്, അടുത്ത തലമുറകളിലേക്ക്, തിരുത്തനാവാത്തവിധം ഭൂമിയിലേക്കും പരിസ്ഥിതിയിലേക്കും വ്യാപിക്കുന്നത് പിന്നീട് ലോകം മുഴുവന്‍ കണ്ടു.
ഹിരോഷിമയില്‍ ഉപയോഗിച്ചത് അണുബോംബായിരുന്നു (Atom bomb). ഇന്ന് ആണവരാഷ്ട്രങ്ങള്‍ കൈയില്‍വെക്കുന്നത് പതിന്മടങ്ങ്‌സംഹാരശക്തിയുള്ള ന്യൂക്ലിയര്‍ ബോംബുകളും. ന്യൂക്ലിയര്‍ ബോംബ് ഉപയോഗിച്ചുള്ള ഒരുയുദ്ധത്തിന്റെ അനന്തരഫലം ആരും പ്രവചിക്കുന്നില്ല. അത് അസാധ്യമാണ്. ഇനി യുദ്ധത്തിനല്ല, സമാധാനത്തിനാണെങ്കിലും (ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തെ ആണവശക്തിയുടെ സമാധാനപരമായ ഉപയോഗമെന്നാണ് പറയാറുള്ളത്.) എന്തെങ്കിലും പിഴകൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് പുറത്തേക്ക് വ്യാപിക്കുന്ന ആണവവികിരണം ഇതേ സംഹാരശക്തി ഉള്‍ക്കൊള്ളുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരു ആണവാപകടം സാധാരണ കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ്. വലിയ ഒരു ആണവാപകടമുണ്ടായാല്‍ അതിന്റെ സാധ്യത ഇന്ന് നിര്‍ണയിക്കുന്നവരും നല്‍കുന്നവരും വാങ്ങുന്നവരുമൊന്നും അതിനെ അതിജീവിക്കണമെന്നില്ല.
സാങ്കേതികമായി ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന ഒരു രാജ്യം എന്നനിലയില്‍ ഇന്ത്യയേക്കാള്‍ എത്രയോ മുന്നിട്ടുനില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍, ജപ്പാനെപോലെയുള്ള ഒരു രാജ്യത്തിന് ഇത്തരം സന്തര്ഭാങ്ങളില്‍ പകച്ചുനില്‍ക്കണേ കഴിയുന്നു വെങ്കില്‍ ഇന്ത്യയെ പോലുള്ള ഒരു രാജ്യമാണ് ഇത്തരം ഒരു പ്രതിസന്തിയിലെന്കില്‍ എന്തായിരിക്കും സംഭവിക്കുക
ഇന്നും നാം കാത്തിരിക്കുന്ന ഈ മാരക വിപത്തിനെ ഏറ്റുവാങ്ങാന്‍ തയ്യാറായിരിക്കുന്ന നമ്മുടെ രാജ്യത്തിന് എത്രകണ്ട് സുരക്ഷിതമായി ഈ സാങ്കേതിക വിദ്യ ഉപയോഗപെടുതനാവും എന്നകാര്യത്തില്‍ നാം ആശങ്കപ്പെടെണ്ടിയിരിക്കുന്നു.