Sunday, September 25, 2011

പീഡനശ്രമം: പ്രൊഫസര്‍ കുടുങ്ങി


ഹിസര്‍: പിഎച്ച്ഡി സ്‌കോളറായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രൊഫസര്‍ കുടുങ്ങി. ഹരിയാന കാര്‍ഷിക സര്‍വ്വകലാശാല വിദ്യാര്‍ഥിനിയായ ചൗധരി സിങ്ങിനോടാണ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ആര്‍ കെ ബെഹല്‍ മോശമായ രീതിയില്‍ പെരുമാറിയത്. സെപ്തംബര്‍ മൂന്നിനായിരുന്നു സംഭവം.

പ്രൊഫസറുടെ അടുത്തു നിന്ന് രക്ഷപെട്ട വിദ്യാര്‍ഥിനി സഹപാഠികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ചൗധരിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റു ക്ലാസിലെ മറ്റ് വിദ്യാര്‍ഥിനികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു.

തുടര്‍ന്ന് പ്രൊഫസര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍വ്വകലാശാല പ്രത്യോക കമ്മിറ്റിയെ നിയമിച്ചു. അന്വേഷണം നടത്തിയ കമ്മിറ്റി പ്രൊഫസര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രൊഫസറോട് ഒരാഴ്ചയ്ക്കകം സര്‍വ്വകലാശാല വിട്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രജിസ്ട്രാര്‍ എസ് എസ് ധന്യ അറിയിച്ചു.