Saturday, September 17, 2011

എസ്.എം.എസ് കേസ് നിയമപരമായി നേരിടുമെന്ന് പി.ജെ. ജോസഫ്‌



തിരുവനന്തപുരം: തനിക്കെതിരായ എസ്.എം.എസ് കേസ് നിയമപരമായി നേരിടുമെന്ന് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. കേസില്‍ സമന്‍സ് അയക്കാനുള്ള കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കില്ല. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കിയത് മുതല്‍ ഈ കേസ് ഉയര്‍ന്നുവന്നിരുന്നു. ഏതായാലും കോടതിയില്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കും. അക്കാര്യത്തില്‍ സന്തോഷമുണ്ട്. കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.